2026-ൽ ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഐ.സി.സി പുരുഷ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ ഉടൻ പ്രഖ്യാപിക്കാനൊരുങ്ങുന്നു. 20 ആം തിയതിയായിരിക്കും ബിസിസിഐ സ്‌ക്വാഡ് പ്രഖ്യാപനം നടത്തുക. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ യുവത്വത്തിനും പരിചയസമ്പത്തിനും മുൻതൂക്കം നൽകുന്ന ശക്തമായ നിരയെയാണ് ഇന്ത്യ അണിനിരത്താൻ ഒരുങ്ങുന്നത്.
2024 ലെ വിജയത്തിനുശേഷം രോഹിത് ശർമ്മ, വിരാട് കോഹ്‌ലി തുടങ്ങിയ ഇതിഹാസങ്ങൾ ഫോർമാറ്റിൽ നിന്ന് വിരമിച്ചതോടെസൂര്യകുമാർ യാദവിന്റെ മുഴുവൻ സമയ ക്യാപ്റ്റൻസിയിൽ ഈ ടീം ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുന്നു. നിലവിലെ ജേതാക്കളായ ടീം കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാത്ത സാഹചര്യത്തിൽ അത് നേടാൻ സാധിച്ചില്ലെങ്കിൽ ബിസിസിഐ, പരിശീലകൻ ഗൗഉത്തം ഗംഭീറിനെ പുറത്താക്കുമെന്ന് ഉറപ്പാണ്.
നിലവിൽ സൗത്താഫ്രിക്കൻ ടി 20 പരമ്പരയ്ക്കുള്ള സ്‌ക്വാഡിലെ എല്ലാ താരങ്ങളും ടി 20 ലോകകപ്പിനുമുണ്ടാകും എന്നാണ് കരുതപ്പെടുന്നത്. മോശം ഫോമിൽ ആണെങ്കിലും നിലവിൽ ടീമിന്റെ ഉപനായകനായ ഗില്ലിൽ ടീം വീണ്ടും വിശ്വാസമർപ്പിക്കും. സഞ്ജു സാംസൺ ഈ ലോകകപ്പും ബെഞ്ചിൽ തന്നെയിരുന്ന് കാണാനാണ് നിലവിലെ സാഹചര്യത്തിൽ സാധ്യത.
ബുംറ നയിക്കുന്ന പേസ് ബോളിങ് അറ്റാക്കിൽ അർശ്ദീപ്, ഹർഷിത് എന്നിവരും കുൽദീപ് നയിക്കുന്ന സ്പിൻ ബോളിങ് ഡിപ്പാർട്മെന്റിൽ വരുൺ ചക്രവർത്തിയായിരിക്കും അദ്ദേഹത്തിന്റെ പങ്കാളി.












Discussion about this post