1988-ൽ പുറത്തിറങ്ങിയ പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ, നെടുമുടി വേണു, ശ്രീനിവാസൻ, എംജി സോമൻ തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച സിനിമയായിരുന്നു ചിത്രം. മലയാളത്തിലെ ജനപ്രീതിനേടിയ നേടിയ ചിത്രങ്ങളിൽ മുന്നിൽ ഉള്ള ഈ മോഹൻലാൽ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്.
അമേരിക്കയിൽ സ്ഥിരതാമസക്കാരമായ സമ്പന്നൻ രാമചന്ദ്രമേനോന്റെ മകളായ കല്യാണിക്ക് ഒരു ചെറുപ്പക്കാരനെ ഇഷ്ടമാണ്. പിതാവ് വർഷങ്ങളായി അമേരിക്കയിൽ ഉള്ള കല്യാണിയെ വളർത്തുന്നത് പിതാവിന്റെ സുഹൃത്തും വക്കീലുമായ കൈമൾ ആണ്. കല്യാണിക്ക് ഒരു ഇഷ്ടം ഉണ്ടെന്ന് കേട്ടപ്പോൾ അസ്വസ്ഥനായ രാമചന്ദ്രൻ വിവാഹത്തിന് സമ്മതിക്കുന്നില്ല. വിവാഹം തന്റെ സമ്മതമില്ലാതെ കഴിച്ചാൽ സ്വത്തിൽ ഒരു പങ്കും നൽകില്ല എന്നും പിതാവ് അറിയിക്കുന്നു. സ്വത്തിൽ ഇല്ലാത്ത പെണ്ണിനെ വേണ്ട എന്ന് പറഞ്ഞ് കാമുകൻ കല്യാണിയെ ഉപേക്ഷിച്ച് പോകുകയും ചെയ്യുന്നു. ഇതിനിടയിലാണ് മകളുടെ ഇഷ്ടമാണ് ഏറ്റവും വലുത് എന്ന് പറഞ്ഞ് രാമചന്ദ്രൻ വിവാഹത്തിന് സമ്മതിക്കുന്നതും മകളോടും മരുമകനോടും ഒപ്പം ഒഴിവുകാലം ആഘോഷിക്കാൻ വരുന്നത് കത്തിലൂടെ അറിയിക്കുകയും ചെയ്തു.
പിതാവിന്റെ കത്ത് വന്ന സാഹചര്യത്തിൽ തത്ക്കാലം ഒരു വാടക ഭർത്താവിനെ ഒപ്പം കൂട്ടി ഈ ഒഴിവുകാലം ആഘോഷിക്കാൻ വരുന്ന പിതാവിനെ സന്തോഷിച്ച് യാത്രയാക്കാൻ കൈമൾ നിർബന്ധിച്ചിട്ട് വിഷ്ണു വാടക ഭർത്താവിന്റെ വേഷം കെട്ടുന്നു. തുടക്കത്തിൽ കല്യാണിയുമായി ഉടക്ക് ആണെങ്കിലും പയ്യെ പയ്യെ ഇവർ തമ്മിൽ അടുക്കുന്നു. അതിനിടയിലാണ് വിഷ്ണു വധശിക്ഷ കാത്തുകിടക്കുന്ന ആൾ ആയിരുന്നു എന്നും ജയിൽ ചാടിയത് ആണെന്നും കല്യാണിയും കൈമളും ഒകെ അറിയുന്നു. ഈ വിവരം ഒന്നും പിതാവിനെ അറിയിക്കാതെ അയാൾ യാത്രയാകുന്ന ദിവസം വരെ തന്നെ തുടരാൻ അനുവദിക്കണം എന്നും വിഷ്ണു ജയിൽ സൂപ്രണ്ട് എംജി സോമനോട് അഭ്യർത്ഥിക്കുന്നു.
എന്തായാലും വിഷ്ണുവിന്റെ അവസാന ആഗ്രഹം എന്നോണം സോമൻ അത് അംഗീകരിക്കുന്നു. രാമചന്ദ്രൻ അമേരിക്കയിലേക്ക് തിരികെ പോകുന്നതിന്റെ തലേന്ന് മനോഹരമായ ഒരു രാത്രി വിഷ്ണു അദ്ദേഹത്തിന് സമ്മാനിക്കുന്നു. ” സ്വാമിനാഥ” എന്ന പാട്ടിലൂടെ വിഷ്ണു തകർത്താടുമ്പോൾ ആ സീൻ ലെ ഓരോ അഭിനയതാകളുടെയും ഭാവങ്ങളിൽ നിന്ന് നമുക്ക് എല്ലാവരുടെയും വികാരങ്ങൾ മനസിലാകുന്നു. ഈ ” സ്വാമിനാഥ” പാട്ട് പാടിയ എം ജി ശ്രീകുമാർ ഇതുമായി ബന്ധപ്പെട്ട് മോഹൻലാലിൻറെ അഭിനയ മികവിനെക്കുറിച്ച് പറയുന്ന കഥ ഇങ്ങനെയാണ്:
” സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ പ്രിയദർശൻ എന്നെ വിളിച്ചിട്ട് പറഞ്ഞു ‘ എടാ ഞാൻ ലാലിനൊരു പണി കൊടുക്കാൻ പോകുകയാണെന്ന്.’ ഒറ്റ ഷോട്ടിൽ അവൻ ആ പാട്ട് പാടട്ടെ എന്ന്. നല്ല ബുദ്ധിമുട്ടേറിയ ഒരു പാട്ടായതുകൊണ്ട് തന്നെ എനിക്കും അതൊരു ഞെട്ടലായിരുന്നു. ആദ്യം മോഹൻലാൽ പ്രിയനോട് ബുദ്ധിമുട്ട് പറഞ്ഞു നോക്കിയെങ്കിലും പ്രിയൻ സമ്മതിച്ചില്ല. അതോടെ വേറെ വഴിയില്ലാതെയായി. ശേഷം ഞാൻ ക്യാമറയുടെ താഴെ ഒരു പേപ്പറുമായി ഇരുന്നു, എന്നിട്ട് ചെറുതായി ചുണ്ടനക്കി. ലാൽ ഇടക്ക് പേപ്പറിൽ നോക്കുന്നതൊക്കെ വളരെ നന്നായി കൈകാര്യം ചെയ്ത ആ പാട്ട് അയാൾ ഒറ്റ ടേക്കിൽ പാടി. തിയേറ്റർ മുഴുവൻ നിർത്താതെ കൈയടിച്ച ആ പാട്ടിന് സീറ്റിലും വലിയ കൈയടിയാണ് ലാലിന് കിട്ടിയത്. ലോക സിനിമയിൽ തന്നെ വേറെ ആർക്കും അതുപോലെ ചെയ്യാൻ പറ്റില്ല.” എം ജി പറഞ്ഞു.
തുടക്കം മുതൽ അവസാനം വരെ ചിരിപ്പിച്ചിട്ട് ദുഃഖത്തോടെയുള്ള എൻഡിങ് സിനിമക്ക് വരുമ്പോൾ നല്ല കാലങ്ങളും യൗവനവും ഉത്സവങ്ങളും ആഘോഷങ്ങളും ആഘോഷ തിമിർപ്പുകളും കഴിഞ്ഞു എല്ലാവരും ഓരോരുത്തരായി പോകാനുള്ളത് ആണെന്ന് തന്നെയാണ് ഈ സിനിമയും പറയുന്നത്.













Discussion about this post