തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴിത്തുന്ന ശശി തരൂരിന്റെ നടപടിയെ അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് വക്താവ് പി.സി ചാക്കോ . ഉത്തരവാദപ്പെട്ട ഒരു കോണ്ഗ്രസുകാരന് മോദിയെ അനുകൂലിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയെ അനുകൂലിച്ചു കൊണ്ട് തരൂര്‍ നിരവധി തവണ രംഗത്തെത്തിയിട്ടുണ്ട്. മോദിയുടെ ടീം മികച്ചതാണെന്നായിരുന്നു ഇന്നലെ തരൂരിന്റെ പ്രസ്താവന.നേരത്തെ മോദിയുടെ സ്വച്ഛഭാരത് പദ്ധതിയെയും പിന്തുണച്ചുകൊണ്ട് തരൂര്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് തരൂരിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
Discussion about this post