വിരാട് കോഹ്‌ലി ആരാധകർക്ക് വലിയ തിരിച്ചടിയായി കണക്കാക്കാവുന്ന ഒരു റിപ്പോർട്ട് വന്നിരിക്കുകയാണ്. ബുധനാഴ്ച ചിന്നസ്വാമിയിൽ നടക്കുന്ന ഡൽഹി vs ആന്ധ്ര വിജയ ഹസാരെ ട്രോഫി 2025 മത്സരം കാണികൾക്ക് സ്റ്റേഡിയത്തിൽ കാണാൻ ഭാഗ്യം ഉണ്ടാകില്ല എന്ന വാർത്തയാണ് വരുന്നത്. ഇഎസ്പിഎൻ റിപ്പോർട്ട് പ്രകാരം അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്താൻ കെഎസ്സിഎയ്ക്ക്, കർണാടക സർക്കാർ ഉത്തരവ് പുറപ്പെടുവിക്കാൻ പോകുന്നു.
മുൻകാലങ്ങളിൽ, വിജയ് ഹസാരെ ഗെയിമുകൾ കാണാൻ ആരാധകർക്ക് കുറഞ്ഞത് രണ്ട് സ്റ്റാൻഡുകളെങ്കിലും അനുവദിക്കുന്ന ഒരു പദ്ധതി തയ്യാറാക്കാൻ കർണാടക ക്രിയക്കാട്ട് അസോസിയേഷൻ ശ്രമിച്ചിരുന്നു. രണ്ട് സ്റ്റാൻഡുകൾ അനുവദിച്ചിരുന്നെങ്കിൽ, കുറഞ്ഞത് 2000-3000 ആരാധകർക്കെങ്കിലും സ്റ്റേഡിയത്തിൽ പ്രവേശിക്കാമായിരുന്നു, പക്ഷേ അങ്ങനെ ഒന്ന് സംഭവിക്കാൻ സാധ്യതയില്ല.
കളിക്കാരുടെ നിലവാരം കൂടി കണക്കിലെടുക്കുമ്പോൾ, ഇത് ഉത്സവകാലമാണെന്ന് സംസ്ഥാന സർക്കാർ പറയുന്നു, അതിനാൽ ഒരു റിസ്ക് എടുക്കാൻ അവർ തയ്യാറല്ല. കോഹ്‌ലിയെ പോലെ ഒരു ആൾ വരുമ്പോൾ ഉണ്ടാകുന്ന തിക്കും തിരക്കും ഊഹിക്കാവുന്നതേ ഉള്ളു എന്നും അതിനാൽ തന്നെ അപകട സാധ്യത കണക്കിലെടുത്ത് ആരും സ്റ്റേഡിയം പരിസരത്തേക്ക് പോരേണ്ട എന്നാണ് സർക്കാർ നിലപാട്.
ഏകദിന ഫോർമാറ്റിലെ ഫോം കണക്കിലെടുക്കുമ്പോൾ, കോഹ്‌ലി ഇപ്പോൾ കരിയറിലെ ഏറ്റവും മികച്ച കാലഘത്തിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ ഈ നല്ല ഫോം മുന്നോട്ട് കൊണ്ടുപോകേണ്ടത് അത്യാവശ്യം ആണെന്ന് കോഹ്‌ലിക്കും അറിയാം. ഡൽഹിക്ക് വേണ്ടി 2 വിജയ ഹസാരെ മത്സരങ്ങളിലായിരിക്കും താരമിറങ്ങുക.
ജനുവരിയിൽ ഇന്ത്യ ന്യൂസിലൻഡിനെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ കളിക്കുമ്പോഴായിരിക്കും കോഹ്‌ലിയെ ഇനി ബ്ലൂ ജേഴ്സിയിൽ കാണാൻ സാധിക്കുക.













Discussion about this post