2022-ലെ ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനോടേറ്റ കനത്ത തോൽവിക്ക് ശേഷം നായകൻ രോഹിത് ശർമ്മ തന്നോട് പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ദിനേഷ് കാർത്തിക് ചില കാര്യങ്ങൾ പറഞ്ഞിരിക്കുകയാണ്. അഡ്‌ലെയ്ഡിൽ നടന്ന ആ സെമിഫൈനലിൽ ഇംഗ്ലണ്ട് 10 വിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആ മത്സരത്തിന് ശേഷം ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷത്തെക്കുറിച്ച് കാർത്തിക് പറയുന്നത് ഇപ്രകാരമാണ്:
മത്സരം കഴിഞ്ഞയുടനെ രോഹിത് ശർമ്മ വളരെ നിരാശനായിരുന്നു. അദ്ദേഹം കാർത്തിക്കിനോട് പറഞ്ഞു: “ഡി.കെ, നോക്കൗട്ട് മത്സരങ്ങൾ നമ്മൾ കളിക്കേണ്ടത് ഇങ്ങനെയല്ല. നിർണ്ണായക മത്സരങ്ങളിൽ ഭയമില്ലാതെ കളിക്കണം. വിക്കറ്റ് പോയാലും ആക്രമിച്ചുതന്നെ മുന്നോട്ട് പോകണമെന്നുമുള്ള പുതിയ ചിന്താഗതിയിലേക്ക് നമ്മൾ മാറണം. ആ വാക്കുകൾ വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു. അതോടെ ഇന്ത്യ നോക്ക്ഔട്ട് മത്സരങ്ങൾ ഇന്ത്യ കളിക്കുന്ന രീതി തന്നെ മാറി. മറ്റാരെയും ആശ്രയിക്കാതെ രോഹിത് തന്നെ കൂടുതൽ ഉത്തരവാദിത്വം കാണിക്കാൻ തുടങ്ങിയതോടെ ഫലങ്ങൾ വരാൻ തുടങ്ങി.”കാർത്തിക് പറഞ്ഞു.
ആ തോൽവിക്ക് ശേഷമാണ് ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് സമീപനത്തിൽ വലിയ മാറ്റം വരുത്താൻ രോഹിത്തും പരിശീലകനായിരുന്ന രാഹുൽ ദ്രാവിഡും തീരുമാനിച്ചത്. ഇതിന്റെ ഫലമായാണ് 2024-ൽ ഇന്ത്യ ടി20 ലോകകപ്പ് ഉയർത്തിയത്.













Discussion about this post