ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നൂതന പതിപ്പിന്റെ പരീക്ഷണം വിജയകരം. ആകാശ് നെക്സറ്റ് ജനറേഷൻ അഥവാ ആകാശ്-എൻജിയുടെ പരീക്ഷണമാണ് നടത്തിയത്. പരീക്ഷണം പൂർണവിജയമായിരുന്നുവെന്നും വിവിധ ലക്ഷ്യങ്ങളെ വിജയകരമായി ഭേദിച്ചെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പരീക്ഷണം വിജയകരമായതോടെ ഉടൻ തന്നെ സൈന്യത്തിന്റെ ഭാഗമാക്കാനുള്ള ഉത്പാദനം ആരംഭിക്കും. ആകാശ് എൻജി(നെക്സ്റ്റ് ജനറേഷൻ) എന്ന് പേരിട്ടിരിക്കുന്ന പുതിയ പ്രതിരോധ സംവിധാനത്തിന് 70 മുതൽ 80 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങളെ തകർക്കാനാകും. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ് ആകാശ് എൻജി വികസിപ്പിച്ചത്.
പുതിയ ആകാശ് എൻജിക്ക് പഴയ പതിപ്പിനെ അപേക്ഷിച്ച് രണ്ട് റോക്കറ്റ് മോട്ടറുകളുണ്ട്. ഡ്യൂവല്‍ പള്‍സ് സോളിഡ് റോക്കറ്റ് മോട്ടറുകളാണ് മിസൈലിനെ മുന്നോട്ടുചലിപ്പിക്കുന്നത്. ഇതിനൊപ്പം കെയു ബാന്‍ഡ് ( Ku-band) ആക്ടീവ് റഡാര്‍ സീക്കറാണ് ആകാശ് എന്‍ജിയില്‍ ഉപയോഗിക്കുന്നത്. 2021-ലെ എയ്‌റോ ഇന്ത്യ പ്രതിരോധ പ്രദര്‍ശനത്തില്‍ ഈ റഡാര്‍ സീക്കര്‍ സംവിധാനം ഇന്ത്യ അവതരിപ്പിച്ചിരുന്നു.













Discussion about this post