ഓസ്‌ട്രേലിയൻ പേസർ സ്‌കോട്ട് ബോളണ്ട് താൻ നേരിട്ട ഏറ്റവും പ്രവചനാതീതനായ ബാറ്റ്‌സ്മാനായി തിരഞ്ഞെടുത്തത് ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന് (Boxing Day Test) മുന്നോടിയായി നടന്ന ഒരു അഭിമുഖത്തിലാണ് ബോളണ്ട് ഇക്കാര്യം വെളിപ്പെടുത്തിയത്.
മെൽബണിൽ ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റിന്റെ നാലാം ദിവസത്തിന് മുമ്പുനടനാ ‘ഗ്രാസ് റൂട്ട് ക്രിക്കറ്റ് റൗണ്ട്’ (Grassroot Cricket Round) സംഘടിപ്പിച്ച ഒരു ചോദ്യോത്തര വേളയിലാണ് ബോളണ്ട് തന്റെ കരിയറിലെ ഏറ്റവും കഠിനനായ എതിരാളിയെ വെളിപ്പെടുത്തിയത്. വിരാട് കോഹ്‌ലിയോ രോഹിത് ശർമ്മയോ ആയിരിക്കും ബോളണ്ടിന്റെ മറുപടി എന്ന് കരുതിയവർക്ക് മുന്നിലേക്കാണ് താരം ഋഷഭ് പന്തിന്റെ പേര് പറഞ്ഞത്.
“ഇന്ത്യയുടെ ഋഷഭ് പന്ത് ആണ് ഞാൻ നേരിട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും കഠിനനായ ബാറ്റ്‌സ്മാൻ. അദ്ദേഹം വളരെ ‘അൺപ്രെഡിക്റ്റബിൾ’ (Unpredictable) ആണ്. ചിലപ്പോൾ അദ്ദേഹം നിങ്ങളെ സിക്സർ പറത്തും, എന്നാൽ അതേ പന്ത് തന്നെ അടുത്ത തവണ എറിയുമ്പോൾ അദ്ദേഹം അത് വളരെ കൂളായി ഡിഫൻഡ് ചെയ്യും. അതുകൊണ്ട് തന്നെ പന്തിനെതിരെ പന്തെറിയുക എന്നത് വലിയ വെല്ലുവിളിയാണ്.”
2024-ൽ നടന്ന ബോർഡർ-ഗവാസ്കർ ട്രോഫിയിലാണ് ബോളണ്ട് ആദ്യമായി പന്തിനെ നേരിട്ടത്. ആ പരമ്പരയിൽ പന്തിനെ രണ്ട് തവണ പുറത്താക്കാൻ ബോളണ്ടിന് സാധിച്ചിരുന്നു. എങ്കിലും പന്തിന്റെ ബാറ്റിംഗ് ശൈലി ബൗളർമാരുടെ ആത്മവിശ്വാസം തകർക്കുന്നതാണെന്ന് താരം സമ്മതിക്കുന്നു.












Discussion about this post