പാകിസ്ഥാൻ മുൻ താരം തൻവീർ അഹമ്മദ്, ജസ്പ്രീത് ബുംറയെയും ബാബർ അസമിനെയും കുറിച്ച് നടത്തിയ പരാമർശങ്ങൾ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം. മുമ്പും പലപ്പോഴും വിവാദ പരാമർശങ്ങളുമായി നിറഞ്ഞ് നിന്നിട്ടുള്ള തൻവീർ ഇത്തവണയും മോശമാക്കിയില്ല, പകരം ഡോസ് അൽപ്പം കൂടിയെന്ന് മാത്രം.
അടുത്തിടെ നടന്ന ഒരു ചർച്ചയിൽ, 2026 ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോൾ ജസ്പ്രീത് ബുംറയുടെ ഒരോവറിൽ ബാബർ അസം 6 സിക്‌സറുകൾ അടിക്കുമെന്ന് തൻവീർ പ്രവചിച്ചു. ഇത് നടന്നില്ലെങ്കിൽ താൻ ലാഹോറിലൂടെ നഗ്നനായി ഓടുമെന്ന വിചിത്രമായ വെല്ലുവിളിയും അദ്ദേഹം നടത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളായി ബുംറയെ ഇത്തരത്തിൽ ആറ് സിക്സ് ഒകെ ആരെങ്കിലും അടിക്കുമെന്നുള്ള വെല്ലുവിളിയൊന്നും സാധാരണ ഗതിയിൽ ആരും പറയാത്തത് ആണെങ്കിലും തൻവീർ അതൊന്നും ശ്രദ്ധിച്ചില്ല.
ബാബർ അസമിന്റെ ബാറ്റിംഗ് ഫോമിനെക്കുറിച്ച് വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ, താരം തന്റെ സ്വാഭാവിക ശൈലി മാറ്റാൻ നിർബന്ധിതനാകുകയാണെന്ന് തൻവീർ ആരോപിച്ചു. പാകിസ്ഥാൻ ടീം മാനേജ്‌മെന്റിനെയും പരിശീലകരെയും അദ്ദേഹം ഇതിന്റെ പേരിൽ വിമർശിച്ചു. ബാബറിനെ ‘കിംഗ്’ എന്ന് വിളിക്കുന്നത് തുടരണമെന്നും അദ്ദേഹം വാദിക്കുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ടെമ്പ ബാവുമയെ ബുംറ ബോഡി ഷെയ്മിംഗ് നടത്തിയെന്ന് തൻവീർ ആരോപിച്ചിരുന്നു. ഇതിന്റെ പേരിൽ ബുംറയെ 20 മത്സരങ്ങളിൽ നിന്ന് വിലക്കണമെന്നും, ഐസിസി ഇന്ത്യയെ ഭയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ബാബർ അസം സ്റ്റംപിൽ അടിച്ചപ്പോൾ പിഴ ചുമത്തിയ ഐസിസി, ബുംറയുടെ പെരുമാറ്റത്തിനെതിരെ നടപടി എടുക്കുന്നില്ലെന്നതാണ് അദ്ദേഹത്തിന്റെ പരാതി.












Discussion about this post