തിരുവനന്തപുരം: കൗൺസിലർ ആർ ശ്രീലേഖയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ . എംഎൽഎ ഓഫീസ് ഒഴിയാൻ പറഞ്ഞ ശ്രീലേഖയുടെ സമീപനം അഹങ്കാരം എന്നാണ് കടകംപള്ളി വിർമശിക്കുന്നത്. ശ്രീലേഖ ബിജെപിയേക്കാൾ മുകളിലാണെന്നും ശാസ്തമംഗലത്തെ ജനങ്ങൾക്ക് തെറ്റ് പറ്റിയെന്നും കടകം പള്ളി പറഞ്ഞു. കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വി കെ പ്രശാന്ത് എംഎൽഎയുടെ വാടക ഓഫീസ് ഒഴിയണമെന്ന് ശ്രീലേഖ ആവശ്യപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു കടകംപള്ളി
‘കൗൺസിലർ എന്ന നിലയിലുള്ള അവരുടെ പ്രവേശനം ഗംഭീരമായിരുന്നു. ശാസ്തമംഗലത്തെ ജനങ്ങൾ ഇപ്പോൾ തെറ്റ് ചെയ്തുവെന്ന് മനസ്സിലാക്കി. അവർ തെറ്റ് തിരുത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു. മേയറും ബിജെപി സംസ്ഥാന പ്രസിഡന്റും ഇതിന് ഉത്തരം നൽകണം. ഔദ്യോഗിക ജീവിതത്തിലുടനീളം അവർ പുലർത്തിയിരുന്ന ജനവിരുദ്ധ മനോഭാവത്തിന്റെ തുടർച്ചയായി ഇതിനെ കണ്ടാൽ മതി. താൻ ഒരു ജനപ്രതിനിധിയാണെന്ന് പോലും അവർ മറന്നു. കഴിഞ്ഞ ഏഴ് വർഷമായി ആ മണ്ഡലത്തിലെ എംഎൽഎ നിയമപരമായി വാടകയ്‌ക്ക് ഓഫീസിൽ കഴിയുകയാണ്. ആ ഓഫീസ് ഒഴിയണമെന്ന് പറയാൻ ശ്രീലേഖയ്‌ക്ക് എവിടെ നിന്ന് കിട്ടി ഈ അഹങ്കാരം ,’ കടകംപള്ളി ചോദിച്ചു.
എംഎൽഎ പ്രശാന്തിനോട് തനിക്ക് വളരെ സൌഹൃദപരമായ ബന്ധമുണ്ടെന്നും അതേ ബന്ധം നിലനിർത്തിയാണ് സംസാരിച്ചതെന്നും ആർ. ശ്രീലേഖ മറുപടി നൽകി. പ്രശാന്ത് തൻറെ കാൾറെക്കോർഡ് പുറത്തുവിടണമെന്നും ശ്രീലേഖ ആവശ്യപ്പെട്ടിട്ടുണ്ട്.
ശ്രീലേഖയുടെ പുതിയ ആവശ്യത്തിന് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് എംഎൽഎ വി കെ പ്രശാന്തിൻറെ പ്രതികരണം.. നിയമസഭയുടെ കാലാവധി അവസാനിക്കുന്നതുവരെ ഓഫീസ് തുടരാൻ പത്ത് മാസം മുമ്പ് കോർപ്പറേഷന് കത്തെഴുതിയിരുന്നുവെന്നും പ്രശാന്ത് മറുപടി നൽകി.













Discussion about this post