ലോകം കണ്ട എക്കാലത്തെയും മികച്ച ലെഫ്റ്റ് ബാക്ക് താരങ്ങളിൽ ഒരാളായ റോബർട്ടോ കാർലോസ് ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായി. തന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും താൻ സുഖം പ്രാപിച്ചു വരികയാണെന്നും 52-കാരനായ താരം തന്നെ ആരാധകരെ അറിയിച്ചു.
ബ്രസീലിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് 52-കാരനായ കാർലോസിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. കാലിൽ ചെറിയ രക്തം കട്ടപിടിക്കുന്നത്പരിശോധിക്കാൻ ആശുപത്രിയിലെത്തിയ അദ്ദേഹത്തിന്, ഫുൾ ബോഡി എം.ആർ.ഐ സ്കാനിംഗിലൂടെയാണ് ഹൃദയസംബന്ധമായ തടസ്സങ്ങൾ കണ്ടെത്തിയത്. തുടർന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു.
തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു: “എല്ലാം നന്നായി നടന്നു, ഞാൻ ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ്. നിങ്ങളുടെ പ്രാർത്ഥനകൾക്കും സ്നേഹ സന്ദേശങ്ങൾക്കും നന്ദി.” ശസ്ത്രക്രിയയുടെ കൃത്യമായ കാരണങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.












Discussion about this post