ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ആർ. അശ്വിൻ എന്നിവരുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ബിസിസിഐയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇംഗ്ലണ്ട് താരം മോണ്ടി പനേസർ. ഈ മൂന്ന് താരങ്ങൾക്കും അർഹിച്ച രീതിയിലുള്ള ഒരു വിടവാങ്ങൽ മത്സരം നൽകാൻ ബിസിസിഐയ്ക്ക് കഴിഞ്ഞില്ലെന്ന് പനേസർ ആരോപിച്ചു.
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സ്റ്റുവർട്ട് ബ്രോഡിനും ജെയിംസ് ആൻഡേഴ്സണും നൽകിയ ഉജ്ജ്വലമായ യാത്രയയപ്പ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി അദ്ദേഹം ഇങ്ങനെ പറഞ്ഞു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സ്റ്റുവർട്ട് ബ്രോഡിനും ജെയിംസ് ആൻഡേഴ്സണും നൽകിയ ഉജ്ജ്വലമായ യാത്രയയപ്പ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി പറഞ്ഞ വാക്ക് ഇങ്ങനെ:
“ബിസിസിഐ രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്‌ലിക്കും ആർ. അശ്വിനും വിടവാങ്ങൽ ടെസ്റ്റ് മത്സരങ്ങൾ പ്ലാൻ ചെയ്യണമായിരുന്നു. അവർ അത്തരം ഒരു ആദരവ് അർഹിച്ചിരുന്നു. ഇംഗ്ലണ്ട് തങ്ങളുടെ താരങ്ങൾ വിരമിക്കുമ്പോൾ അത് ആഘോഷിക്കാറുണ്ട്, എന്നാൽ ഇന്ത്യ ഈ കാര്യത്തിൽ പിന്നിലാണ്,” പനേസർ പറഞ്ഞു.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഇംഗ്ലണ്ട് പരമ്പര പടിവാതിൽക്കൽ നിൽക്കെ രോഹിത്തും കോഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം 2024 ഡിസംബറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന് പിന്നാലെയാണ് അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.













Discussion about this post