ട്രംപിന് വെനസ്വേലയിൽ കടന്നുചെന്ന് മഡുറോയെ പിടിക്കാമെങ്കിൽ ഇന്ത്യയ്ക്ക് പാക്കിസ്ഥാനിലേക്കും കടന്നുചെല്ലാമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഡൊണാൾഡ് ട്രംപിന് വെനസ്വേലയിൽ പോയി ആ രാജ്യത്തിന്റെ പ്രസിഡന്റിനെ പിടിച്ചുകൊണ്ടുവരാമെങ്കിൽ, മോദിക്ക് എന്തുകൊണ്ട് പാകിസ്താനിൽ പോയി 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരെ കൊണ്ടുവന്നുകൂടാ എന്ന് ഒവൈസി ചോദിച്ചു.
“മോദിജി, നിങ്ങൾക്ക് 56 ഇഞ്ച് നെഞ്ചളവ് ഉണ്ടെന്നാണ് പറയുന്നത്. എങ്കിൽ പാകിസ്ഥാനിലേക്ക് സൈന്യത്തെ അയക്കൂ. മുംബൈയിൽ നിരപരാധികളെ കൊന്നൊടുക്കാൻ ഗൂഢാലോചന നടത്തിയ മസൂദ് അസറിനെയും ലഷ്കർ-ഇ-തൊയ്ബയുടെ ക്രൂരന്മാരായ പിശാചുക്കളെയും അവിടെ നിന്ന് പിടിച്ചുകൊണ്ടുവരൂ,” ഒവൈസി പറഞ്ഞു.സൗദി അറേബ്യ യമനിലെ വിഘടനവാദി ക്യാമ്പുകളിൽ ആക്രമണം നടത്തുന്നതും ഒവൈസി തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. മറ്റ് രാജ്യങ്ങൾ സ്വന്തം താല്പര്യത്തിനായി അതിർത്തി കടന്ന് നടപടിയെടുക്കുമ്പോൾ ഇന്ത്യ എന്തുകൊണ്ട് മടിക്കുന്നു എന്നാണ് അദ്ദേഹം ചോദിക്കുന്നത്.











Discussion about this post