മൊഹാലി: ഹെല്‍മറ്റുകളില്‍ ത്രിവര്‍ണ്ണ പതാക പതിക്കുന്ന ക്രിക്കറ്റ് താരങ്ങള്‍ക്കെതിരേ നിയമനടപടി ആവശ്യപ്പെട്ട് പോലിസില്‍ പരാതി. സിനിമാസംവിധായകനായ പി. ഉല്ലാസ് എന്നയാളാണ് ഇതിനെതിരേ മൊഹാലി പോലീസിനെ സമീപിച്ചത്. ക്രിക്കറ്റ് താരങ്ങള്‍ പതാകയ്ക്ക് വേണ്ടത്ര ബഹുമാനം നല്‍കുന്നില്ലെന്നതാണ് പരാതി. ഹെല്‍മറ്റുകളില്‍ ത്രിവര്‍ണ്ണ പതാക പതിപ്പിക്കുന്നത് നിയമലംഘനമാണ്. താരങ്ങള്‍ നടക്കുകയും തുപ്പുകയും ചെയ്യുന്ന ഗ്രൗണ്ടിലാണ് പതാക പതിപ്പിച്ച ഈ ഹെല്‍മറ്റും വയ്ക്കുന്നത്. ആ നടപടി പതാകയെ അപമാനിക്കുന്നതിന് തുല്യമാണെന്നും പരാതിയില്‍ പറയുന്നു. ആദ്യം ആഭ്യന്തര മന്ത്രാലയത്തെയാണ് ഉല്ലാസ് പരാതിയുമായി സമീപിച്ചത്.
നേരത്തേ ട്വന്റി-20 ലോകകപ്പ് ഉദ്ഘാടനചടങ്ങിനിടെ ദേശീയ ഗാനം ആലപിച്ച ബോളിവുഡ് താരം അമിതാഭ് ബച്ചന് തെറ്റുവരുത്തിയെന്ന് ആരോപിച്ചും ഉല്ലാസ് പരാതി നല്‍കിയിരുന്നു.
Discussion about this post