2011-ലെ ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിംഗ്, തന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ഘട്ടത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സണുമായുള്ള അഭിമുഖത്തിലാണ്, ഡോക്ടർമാർ തനിക്ക് മൂന്ന് മുതൽ ആറ് മാസം വരെ മാത്രമേ ആയുസ്സുള്ളൂ എന്ന് പറഞ്ഞ ആ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ യുവരാജ് പങ്കുവെച്ചത്.
അർബുദം ബാധിച്ച സമയത്ത് ഡോക്ടർമാർ യുവരാജിന് മുന്നിൽ രണ്ട് ഓപ്ഷനുകൾ വെച്ചു, ആ കാലഘട്ടം ഓർത്തുകൊണ്ട് യുവി ഇങ്ങനെ പറഞ്ഞു “ഒന്നെങ്കിൽ ക്രിക്കറ്റ് കളിക്കുക, അല്ലെങ്കിൽ ചികിത്സ തേടുക. നിങ്ങൾക്ക് ജീവിക്കാൻ ഇനി മൂന്ന് മുതൽ ആറ് മാസം വരെ മാത്രമേ സമയമുള്ളൂ എന്ന് അവർ പറഞ്ഞു. മരണം എന്ന ചിന്തയായിരുന്നു ആദ്യം മനസ്സിലേക്ക് വന്നത്. ശ്വാസകോശത്തിനും ഹൃദയത്തിനും ഇടയിലായിരുന്നു ട്യൂമർ സ്ഥിതി ചെയ്തിരുന്നത്. ഇത് ഹൃദയത്തിലെ ഞരമ്പുകളെ അമർത്തുന്നുണ്ടായിരുന്നു. കീമോതെറാപ്പി ചെയ്തില്ലെങ്കിൽ ഹൃദയാഘാതം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.” യുവി പറഞ്ഞു.
അക്കാലത്ത് ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ ശ്രമിക്കുകയായിരുന്നു യുവരാജ്. ചികിത്സ തേടുന്നതിനേക്കാൾ ക്രിക്കറ്റ് കളിക്കാനാണ് താൻ ആഗ്രഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ആരോഗ്യനില വഷളായതോടെ ചികിത്സയ്ക്ക് വിധേയനാകാൻ അദ്ദേഹം നിർബന്ധിതനായി. കീമോതെറാപ്പിക്ക് ശേഷം പൂർണ്ണ ആരോഗ്യവാനായി തിരിച്ചുവരുമെന്ന് ഡോ. ലോറൻസ് ഐൻഹോൺ നൽകിയ ഉറപ്പ് അദ്ദേഹത്തിന് വലിയ കരുത്തായി. “നിങ്ങൾ അർബുദം വരാത്ത ഒരു മനുഷ്യനെപ്പോലെ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങും” എന്ന ഡോക്ടറുടെ വാക്കുകൾ തനിക്ക് രണ്ടാം ജന്മം നൽകിയതായി യുവി വിശ്വസിക്കുന്നു.
2011-ലെ ലോകകപ്പ് കളിക്കുമ്പോൾ തന്നെ യുവരാജ് ശാരീരികമായ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. രക്തം തുപ്പുന്ന അവസ്ഥയിൽ പോലും രാജ്യത്തിന് വേണ്ടി പോരാടിയ അദ്ദേഹം ടൂർണമെന്റിലെ താരമായി













Discussion about this post