വെനിസ്വേലയിലെ കാരക്കാസിൽ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾക്കും സൈനിക നീക്കങ്ങൾക്കും പിന്നാലെ, തമാശ കലർന്ന വിമർശനവുമായി ഐസ്‌ലാൻഡ് ക്രിക്കറ്റ് അസോസിയേഷൻ രംഗത്തെത്തി. തങ്ങളുടെ രാജ്യത്ത് എണ്ണ നിക്ഷേപം ഇല്ലാത്തത് ഭാഗ്യമാണെന്നാണ് അവർ അമേരിക്കയെ ട്രോളിയത്.
“ഭാഗ്യത്തിന് ഐസ്‌ലൻഡിൽ അഗ്നിപർവ്വതങ്ങളും മഞ്ഞുമലകളും (Glaciers) പിന്നെ വളരെ ‘ശരാശരി നിലവാരമുള്ള’ ക്രിക്കറ്റ് താരങ്ങളും മാത്രമേയുള്ളൂ. അതേസമയം വെനിസ്വേലയിൽ എണ്ണയുണ്ട്, ഗ്രീൻലൻഡിൽ അപൂർവ്വ ധാതുക്കളുമുണ്ട്,” എന്നായിരുന്നു ഐസ്‌ലാൻഡ് ക്രിക്കറ്റ് അസോസിയേഷന്റെ പോസ്റ്റ്.
പോസ്റ്റ് ഇട്ടതിന് പിന്നാലെ രസകരമായ മറ്റൊരു അപ്‌ഡേറ്റ് കൂടി അവർ നൽകി. തങ്ങളെ ‘വളരെ ശരാശരി’ എന്ന് വിളിച്ചതിൽ കളിക്കാർക്ക് വിഷമമുണ്ടെന്നും പകരം ‘തികച്ചും നിരാശാജനകം’ എന്ന് വിശേഷിപ്പിക്കാനാണ് അവർ ഇഷ്ടപ്പെടുന്നതെന്നും അസോസിയേഷൻ തമാശയായി കുറിച്ചു. : വെനിസ്വേല പിടിച്ചടക്കിയാൽ അവിടുത്തെ എണ്ണ നിക്ഷേപം അമേരിക്കൻ കമ്പനികൾ വഴി പുറത്തെടുക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ നിക്ഷേപമുള്ള രാജ്യമാണ് വെനിസ്വേല. ഇത് ചൂണ്ടിക്കാട്ടിയാണ് ഐസ്‌ലാൻഡ് ക്രിക്കറ്റിന്റെ ട്രോൾ.
ഡെന്മാർക്കിന്റെ കീഴിലുള്ള ഗ്രീൻലൻഡ് സ്വന്തമാക്കാൻ ട്രംപ് താൽപ്പര്യം പ്രകടിപ്പിച്ചത് നേരത്തെ വാർത്തയായിരുന്നു. ഇതും ഐസ്‌ലാൻഡ് ക്രിക്കറ്റ് തങ്ങളുടെ പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്.
Our players have requested a change to the tone of this post. They did not like being referred to as ‘very average’ and instead prefer the term ‘seriously underwhelming’. https://t.co/p9201lcaLv
— Iceland Cricket (@icelandcricket) January 4, 2026













Discussion about this post