മലയാളി കുടുംബങ്ങളിൽ മരുമകളും അമ്മായിയമ്മയും തമ്മിലുള്ള ബന്ധം പലപ്പോഴും സങ്കീർണ്ണവും എന്നാൽ വൈകാരികവുമാണ്. ‘അമ്മ’ എന്ന വാക്കിനോട് ചേർന്ന് നിൽക്കുന്ന ഒന്നാണെങ്കിലും, പലപ്പോഴും ഭർത്താവിന്റെ വീട്ടിലെത്തിയാൽ ഇവരുടെ ബന്ധം അങ്ങോട്ടും ഇങ്ങോട്ടുമുള്ള പോരാട്ടങ്ങളായും ഗൗരവകരമായ തർക്കങ്ങളായുമാണ് ചിത്രീകരിക്കപ്പെടാറുള്ളത്.
മലയാള സിനിമയിൽ പൊതുവെ കണ്ടുവരുന്ന ഈ അമ്മായിമ്മ- മരുമകൾ പോരിന്റെ ഏറ്റവും കൂടിയ ആംഗിൾ കാണിച്ച സിനിമയിരുന്നു ‘അമ്മ അമ്മായിമ്മ. പഠിപ്പിച്ച വിദ്യാർത്ഥികൾക്ക് എല്ലാം വലിയ ബഹുമാനം ഉണ്ടായിരുന്ന ശാരദ ടീച്ചർക്ക് അഞ്ച് മക്കളുണ്ട്. പ്രഭാവതി, പ്രേമചന്ദ്രൻ, മാധവി, മായ, ബാലചന്ദ്രൻ. വലിയ സാമ്പത്തികം ഒന്നും ഇല്ലെങ്കിലും സന്തോഷത്തോടെ പോയിരുന്ന ആ കുടുംബത്തിന്റെ താളം തെറ്റിക്കുന്നത് മക്കളുടെ വിവാഹത്തോടെയാണ് എന്ന് പറയാം. പലരെയും പല സാഹചര്യങ്ങളിൽ ഉള്ള വീട്ടിലേക്കാണ് കെട്ടിച്ച് വിടുന്നതും കെട്ടി കൊണ്ട് വരുന്നതുമൊക്കെ.
ഈ സിനിമയിൽ അമ്മായിമ്മമാരുടെ പല സ്വഭാവ രീതികൾ നമുക്ക് കാണാൻ കഴിയും. ഒരു വീട്ടിലേക്ക് കയറി ചെന്നുകഴിഞ്ഞാൽ ഭർത്താവിന്റെ ‘അമ്മ അവളുടെ കൂടെ ‘അമ്മ ആയി മാറുമല്ലോ. ആ ‘അമ്മ അവൾക്ക് ഒരു പേടി സ്വപ്നം ആയാലോ?. പരിചിതമല്ലാത്ത സാഹചര്യത്തിലേക്ക് വന്ന അവൾ അവിടെ അനുഭവിക്കുന്ന പീഡനങ്ങൾ സ്വന്തം വീട്ടിൽ അവതരിക്കുമ്പോൾ അവർ പറയുന്ന മറുപടി എല്ലാം സഹിച്ചു നിൽക്കണം എന്ന് ആണെങ്കിലോ, ആ പെണ്ണിന്റെ അവസ്ഥ എന്തായിരിക്കും.
സിനിമയിൽ പ്രധാന വില്ലത്തി സുകുമാരി അവതരിപ്പിച്ച വിശാലാക്ഷിയാണ്. അവരുടെ സ്വഭാവം കൊണ്ടും, തങ്ങളേക്കാൾ സാമ്പത്തികം കുറവുള്ളവരോടുള്ള പെരുമാറ്റം കൊണ്ടും പടം കാണുന്ന ആർക്കും അവരോട് ദേഷ്യം തോന്നും. അവരുടെ പല പ്രവർത്തികളും അത്ര മോശമാണ്. എന്നാൽ ഒരു ‘അമ്മ എന്ന നിലയിൽ അവരുടെ ഒരു സ്വഭാവം ഇന്നത്തെ പല മക്കളും ആഗ്രഹിക്കുന്ന ഒന്നാണ്. അവരുടെ മകൾ കല്യാണം കഴിക്കുന്നത് പ്രേമചന്ദ്രനെയാണ്( കവിയൂർ പൊന്നമ്മയുടെ മകൾ). വലിയ സാമ്പത്തിക ചുറ്റുപാടിൽ നിന്ന് ബുദ്ധിമുട്ടേറിയ കുടുംബത്തിലേക്ക് മകളെ കെട്ടിച്ച് വിടുമ്പോൾ അതിന്റെ ബുദ്ധിമുട്ട് അവർക്ക് ഉണ്ട്. എങ്കിലും അവരത് വിടുന്നു. കല്യാണ ദിവസം അവർ മകളോട് പറയുന്ന ഉപദേശം ഇങ്ങനെയാണ്- “പിന്നെയെ അവീടെ നിനക്ക് എന്തെങ്കിലും കുറവ് തോന്നിയാൽ നീ അവനെയും കൂട്ടി നമ്മുടെ വീട്ടിലേക്ക് വന്നേക്ക്.” പല വീട്ടിലും അമ്മായിമ്മയുടെ പീഡനങ്ങൾ കാരണം ബുദ്ധിമുട്ടുകൾ സഹിക്കുന്ന മക്കൾക്ക് എന്തും ചെന്ന് പറയാൻ സാധിക്കുന്ന വിശാലത്തെ പോലെ ഒരു ‘അമ്മ ഉണ്ടെങ്കിൽ എത്ര നന്നായേനെ.
ഇതേ സിനിമയിൽ നന്മയുടെ പ്രതിരൂപമായ കവിയൂർ പൊന്നമ്മയുടെ ശാരദ ടീച്ചറിലേക്ക് വരാം. അവരുടെ പല രീതികളും മികച്ച ആണെങ്കിലും ഒരു ‘അമ്മ എന്ന നിലയിൽ അവർ ചില സ്ഥലങ്ങളിൽ പരാജയമാണ്. ഇതിൽ രഘുവിനെ( വിജയകുമാർ) വിവാഹം കഴിച്ച മായ, തന്റെ അമ്മായിയമ്മയിൽ നിന്ന് സ്ത്രീധനത്തിന്റെ പേരിൽ വലിയ ക്രൂരതകൾ നേരിടുന്നു. സ്ത്രീധനം ചോദിക്കുന്നതും അതിന്റെ പേരിൽ പീഡിപ്പിക്കുന്നതും ഒകെ സിനിമയിൽ കാണാം. അങ്ങനെ ബുദ്ധിമുട്ടുന്ന മായ പരാതി പറഞ്ഞ് സ്വന്തം വീട്ടിലേക്ക് വരുന്നു. അവിടെ ശാരദ ടീച്ചർ പറയുന്ന വാക്ക് ഇങ്ങനെ- ” നീ ഇന്ന് തന്നെ മടങ്ങി പോകണം. വഴക്കും കൂടി വന്ന നിന്നെ ഇവിടെ സ്നേഹത്തിന്റെ പേരിൽ ഞാൻ പിടിച്ചുനിർത്തിയാൽ നിന്റെ ജീവിതമാണ് താറുമാറാകുന്നത്.”
പല മക്കളുടെയും ആത്മഹ്യതയിലേക്ക് നയിക്കുന്നത് ഇത്തരത്തിൽ ശാരദ ടീച്ചറെ പോലെ പിന്തുണ കൊടുക്കാത്ത അമ്മമാർ ഉള്ളതുകൊണ്ടാണ്.













Discussion about this post