ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി മുംബൈ എയർപോർട്ടിലെത്തിയ വിരാട് കോഹ്‌ലിയുടെ സ്റ്റൈലിഷ് ലുക്ക് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. അദ്ദേഹം ധരിച്ചിരുന്ന കറുത്ത കാർഡിഗണിൽ ചുവന്ന നിറത്തിൽ ഒരു ഹൃദയചിഹ്നവും അതിന് താഴെ ‘A’ എന്ന അക്ഷരവും ഉണ്ടായിരുന്നു. ഇത് കണ്ടതോടെ ‘A’ എന്നാൽ അനുഷ്ക ശർമ്മയാണെന്നും വിരാട് തന്റെ ഭാര്യയോടുള്ള സ്നേഹം പ്രകടിപ്പിച്ചതാണെന്നും ആരാധകർ ഉറപ്പിച്ചു.
ഇരുവരുടെയും ആരാധകർ ഈ ചിത്രങ്ങൾ ഏറ്റെടുക്കുകയും “ഇതാണ് യഥാർത്ഥ സ്നേഹം”, “അനുഷ്ക ഭാഗ്യവതിയാണ്” തുടങ്ങിയ കമന്റുകൾ കൊണ്ട് സോഷ്യൽ മീഡിയ നിറയ്ക്കുകയും ചെയ്തു. എന്നാൽ ആരാധകർ കരുതിയത് പോലെയല്ല കാര്യങ്ങൾ. വിരാട് ധരിച്ചിരുന്നത് ‘അമി പാരിസ്’ (Ami Paris) എന്ന ഫ്രഞ്ച് ലക്ഷ്വറി ബ്രാൻഡിന്റെ വസ്ത്രമായിരുന്നു. ആ ബ്രാൻഡിന്റെ ഔദ്യോഗിക ലോഗോയാണ് ഹൃദയചിഹ്നത്തിന് താഴെയുള്ള ‘A’. ഇതിനെ ‘Ami de Coeur’ എന്നാണ് വിളിക്കുന്നത്.
ഏകദേശം 65,000 രൂപയോളമാണ് വിരാട് ധരിച്ച ഈ സ്പെഷ്യൽ കാർഡിഗന്റെ വിലയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനുവരി 11-ന് വഡോദരയിൽ തുടങ്ങുന്ന ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കായി തയ്യാറെടുക്കുകയാണ് വിരാട് ഇപ്പോൾ.













Discussion about this post