ചെറുപ്പത്തിൽ അമ്മയുടെ കൂടെയോ അച്ഛന്റെ കൂടെയോ ബാബർ ഷോപ്പിൽ പോകുന്നത് ആൺകുട്ടികൾക്കും അത്ര സുഖമുള്ള ഓർമ ആയിരിക്കില്ല. നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് മുടി വെട്ടിക്കാൻ അവർ സമ്മതിക്കില്ല, മറിച്ച് അവരുടെ ഇഷ്ടത്തിന് സ്ഥിരമായി നമ്മൾ സ്ഥിരമായി കാണുന്ന അന്നൊക്കെ പല കുട്ടികളിലും കണ്ട് വരുന്ന ശൈലിയാണ് മുടി വെട്ടിയിരുന്നത്.
എന്തായാലും ആ കാലത്തെ നമ്മുടെയൊക്കെ മുടി വെട്ട് ശൈലി ഓർമിപ്പിച്ച്, ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിനായി റായ്പൂരിലെത്തിയ ഇന്ത്യൻ ടീമിൽ ചിരി പടർത്തി ഓൾറൗണ്ടർ ശിവം ദുബെയുടെ പുത്തൻ ഹെയർസ്റ്റൈൽ. ജനുവരി 23 വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിന് മുന്നോടിയായി സഹതാരങ്ങളായ രവി ബിഷ്ണോയിയും അർഷ്ദീപ് സിംഗും അക്സർ പട്ടേലും ചേർന്ന് ദുബെയെ ട്രോളുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ടീം ഇന്ത്യ റായ്പൂരിൽ ഇറങ്ങിയപ്പോഴാണ് താരങ്ങൾ ദുബെയുടെ പുതിയ ലുക്കിനെക്കുറിച്ച് തമാശകൾ പങ്കുവെച്ചത്. രവി ബിഷ്ണോയി ക്യാമറ ദുബെക്ക് നേരെ തിരിച്ച്, ഇപ്പോൾ ട്രെൻഡിംഗായിരിക്കുന്ന ആ ഹെയർസ്റ്റൈൽ ഒന്ന് കാണിച്ചുതരാൻ ആവശ്യപ്പെട്ടു. “ശിവം ഭായ്, നിങ്ങളുടെ ഹെയർസ്റ്റൈൽ ഒന്ന് കാണിക്കൂ. ഇപ്പോൾ ഇത് വലിയ ട്രെൻഡിംഗാണല്ലോ.” രവി ബിഷ്ണോയി പറഞ്ഞു.
https://twitter.com/i/status/2014541536865001520













Discussion about this post