ഹോണോലുലു: യോഗയും ധാന്യവും നടത്തണമെന്നാവശ്യപ്പെട്ടു യാത്രക്കാരന് വിമാനത്തില്‍ അക്രമസക്തനായി. യുഎസില്‍ നിന്നു ജപ്പാനിലേക്ക് പോകുകയായിരുന്ന വിമാനത്തിനുള്ളിലാണ് സംഭവം അരങ്ങേറിയത്. തുടര്‍ന്ന് യാത്രക്കാരന്റെ ബഹളംമൂലം വിമാനം വഴിതിരിച്ചുവിട്ടു. ദക്ഷിണ കൊറിയന്‍ സ്വദേശിയായ ഹോങ്ക്തേ പേ(70) ആണ് വിമാനത്തില്‍ പ്രശ്നം സൃഷ്ടിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് 26ന് ഹവായില്‍ വിവാഹ വാര്‍ഷികം ആഘോഷിച്ചു മടങ്ങുമ്പോഴായിരുന്നു ഇയാള്‍ വളരെ വിചിത്രമായ ആവശ്യമുന്നയിച്ചത്.
തനിക്കു യോഗയും ധാന്യവും ചെയ്യണമെന്നു ആവശ്യപ്പെട്ട് ഇയാള്‍ വിമാനത്തിന്റെ പിറകിലേക്ക് പോകുകയായിരുന്നു. യാത്രക്കാര്‍ ഭക്ഷണം കഴിക്കുമ്പോഴായിരുന്നു ഇത്. എന്നാല്‍ വിമാനത്തില്‍ യോഗാഭ്യാസം നടത്തുന്നത് അധികൃതര്‍ വിലക്കിയതോടെ ഇയാള്‍ ബഹളം വയ്ക്കുകയായിരുന്നു. മറ്റു യാത്രക്കാര്‍ക്കു ബുദ്ധമുട്ടാക്കുന്ന രീതിയില്‍ പെരുമാറുകയും ഭാര്യയെ തള്ളി വീഴ്ത്തുകയും ചെയ്തതോടെ വിമാനം വഴിതിരിച്ചു വിടാന്‍ പൈലറ്റ് നിര്‍ബന്ധിതനായി. പിന്നീട് ഹവായിലെ ഹോണോലുലു താവളത്തില്‍ വിമാനമിറക്കി.
സംഭവത്തെത്തുടര്‍ന്ന് പേയെ പോലീസ് പിടിയിലായ ഇയാളെ മാനസികരോഗ പരിശോധനയ്ക്ക് വിധേയനാകണം, 25,000 ഡോളര്‍ പിഴ നല്‍കണം എന്നീ വ്യവസ്ഥയില്‍ യുഎസ് മജിസ്ട്രേറ്റ് വിട്ടയ്ച്ചു.
Discussion about this post