1989-ൽ കെ. മധുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമാണ് ‘അധിപൻ’. എസ്.എൻ. സ്വാമിയുടേതായിരുന്നു തിരക്കഥ. ഒരു ആക്ഷൻ ലീഗൽ ത്രില്ലറായ ഈ സിനിമയിലെ മോഹൻലാലിന്റെ വക്കീൽ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അഡ്വക്കേറ്റ് ശ്യാം പ്രകാശ് എന്ന കഥാപാത്രമായാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തിയത്. നിയമത്തെ സ്വന്തം താൽപ്പര്യങ്ങൾക്കായി വളച്ചൊടിക്കുന്ന, എന്നാൽ നീതിക്ക് വേണ്ടി നിലകൊള്ളുന്ന ഒരു പവർഫുൾ വക്കീൽ വേഷമായിരുന്നു അത്. കോമഡിക്ക് പ്രാധാന്യം നൽകി ഒരു പകുതി വരെ പോകുന്ന ചിത്രത്തിന്റെ ട്രാക്ക് ഒരു കൊലപാതകം നടന്നതിന് പിന്നാലെ മാറുന്നു. ശേഷം ശ്യാമിൻ്റെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ് സിനിമ പറയുന്നത്.
ശ്യാം പ്രകാശിന്റെ ആറ്റിറ്റ്യൂഡും നർമ്മ സംഭാഷണങ്ങളും അക്കാലത്ത് യുവാക്കൾക്കിടയിൽ വലിയ തരംഗമായിരുന്നു. ഇതിൽ ദൂരദർശൻ കേന്ദ്രത്തിൽ വിളിച്ചിട്ട് ടിവിയിൽ പാട്ടുപാടിയ രാധികയുടെ നമ്പർ ചോദിച്ചിട്ട് അവർ കൊടുക്കാതെയാകുമ്പോൾ സംസാരിച്ച ആളുടെ തന്തക്ക് വിളിക്കുന്ന സംഭാസനമൊക്കെ ഹാസ്യത്തിന്റെ അകമ്പടിയിൽ പറയുന്ന സീനിന്നൊക്കെ വമ്പൻ ഫാൻ ബെയ്‌സ് കൂടുതലാണ്. എങ്കിലും ഈ സിനിമയിൽ മിനിറ്റുകൾക്കിടയിൽ മാറി വന്ന ഭാവങ്ങൾ കൊണ്ടുള്ള മോഹൻലാൽ മാജിക്ക് അടങ്ങിയ ഒരു സീനുണ്ട്. നിങ്ങളിൽ പലരും പലയാവർത്തി കണ്ടത് ആണെങ്കിലും ആ സീനിലെ ‘ലാൽ ഭാവം’ ശ്രദ്ധിക്കാത്തവർ അതൊന്ന് നോക്കുക.
ടിവിയിലൊക്കെ പാടി അനേകം ആരാധകർ ഉള്ള രാധികയോടും അവളുടെ പാട്ടിനോടും ഇഷ്ടമുള്ള ശ്യാം തന്റെ പ്രണയം അവളെ അറിയിക്കാൻ പല വഴികൾ നോക്കുന്നു. ഒടുവിൽ രാധികയുടെ അച്ഛൻ ഡോക്ടർ ആയതിനാൽ ആ പേരും പറഞ്ഞ് ഒരു നമ്പരിറക്കുന്ന ശ്യാമിന്റെ സംഭാഷണം ഇങ്ങനെ:
ശ്യാം: ടിവിയിലെ പ്രോഗ്രാം ഞാൻ കണ്ടിരുന്നു, കൺഗ്രാജുലേഷൻസ്
രാധിക: താങ്ക്സ്
ശ്യാം: ഡോക്ടർ കെഎസ് മേനോന്റെ മകൾ അല്ലെ
രാധിക: അതെ, അച്ഛനെ അറിയുമോ?
ശ്യാം: കൊള്ളാം, ഞങ്ങളുടെ ഫാമിലി ഡോക്ടർ അല്ലെ. ഇത്ര ചെറുപ്പം മുതൽ എന്നെ എത്ര പ്രാവശ്യം ചികിൽസിച്ചിട്ടുള്ള ആളാണ്. എന്റെ അമ്മൂമ്മയുടെ വാദം ഒരൊറ്റ ദിവസം കൊണ്ടാണ് അദ്ദേഹം മാറ്റി കൊടുത്തത്. പുള്ളിയെ കണ്ടാൽ തന്നെ പകുതി അസുഖവും മാറുമെന്നാണ് അമ്മൂമ്മ പറയാറുള്ളത്. പുള്ളി ചികിൽസിച്ച് ഭേദമാക്കേണ്ട കാര്യമില്ല, അത്ര കൈനപ്പുണ്യമുള്ള ആളാ. ഡോക്ടർമാരുടെ ഇടയിൽ ഒരു മാണിക്യമാണ് മേനോൻ ഡോക്ടർ.
രാധിക: എന്റെ അച്ഛനാണോ നിങ്ങളെ ചികിൽസിക്കുന്നത്.
ശ്യാം: അതെ
രാധിക : ഉറപ്പാണോ
ശ്യാം: മേനോൻ ഡോക്ടറെ എനിക്ക് അറിയില്ലെ, എന്താ
രാധിക: അല്ല, എന്റെ അച്ഛനൊരു മൃഗ ഡോക്ടറാണ്
ശ്യാം: അയ്യോ
തുടക്കത്തിൽ അപാര ആത്മവിശ്വാസത്തിൽ രാധികയോട് തള്ളി മരിക്കുമ്പോൾ ഉള്ള ഭാവങ്ങളും ശേഷം ചമ്മി കഴിഞ്ഞ് മുഖത്ത് വിരിയുന്ന ഭാവങ്ങളും അസാധ്യമാണ്.













Discussion about this post