2012-ൽ ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ സൂപ്പർഹിറ്റ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ‘ഗ്രാൻഡ്മാസ്റ്റർ’. മലയാളത്തിലെ ഏറ്റവും മികച്ച സ്റ്റൈലിഷ് ത്രില്ലറുകളിൽ ഒന്നായി ഈ ചിത്രം കണക്കാക്കപ്പെടുന്നു. മോഹൻലാൽ കഥാപാത്രമായ ഐജി ചന്ദ്രശേഖർ കരിയറിൽ ഒരു താത്‌പര്യവുമില്ലാതെ വ്യക്തി ജീവിതത്തിലെ തകർച്ചയുടെ സങ്കടത്തിൽ ജീവിക്കുന്ന ആളാണ്. ബുദ്ധിമാനായ ചന്ദ്രശേഖർ ഇങ്ങനെ ഒരു തകർന്ന ജീവിതം നയിക്കുന്നതിൽ ഒപ്പമുളവർ അസ്വസ്ഥരുമാണ്.
ഒരു ദിവസം, അജ്ഞാതനായ ഒരാളിൽ നിന്ന് ചന്ദ്രശേഖറിന് ഒരു കത്ത് ലഭിക്കുന്നു. ഒരു കൊലപാതക പരമ്പര തുടങ്ങാൻ പോകുന്നുവെന്നും അത് തടയാൻ ചന്ദ്രശേഖറിനെ വെല്ലുവിളിക്കുന്നുവെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ഒരു ചെസ്സ് കളി പോലെ ബുദ്ധിപരമായ നീക്കങ്ങൾ നടത്തിയാണ് കൊലയാളി ഇരകളെ കണ്ടെത്തുന്നത്. ഓരോ കൊലപാതകത്തിന് ശേഷവും കൊലയാളി ചന്ദ്രശേഖറിന് സൂചനകൾ നൽകുന്നു.
തുടക്കത്തിൽ ഇതിനെ ഗൗരവമായി എടുക്കാതിരുന്ന ചന്ദ്രശേഖർ, തന്റെ പ്രിയപ്പെട്ടവർ പോലും ഈ കൊലപാതക പരമ്പരയുടെ ഇരകളാകാൻ സാധ്യതയുണ്ടെന്ന് തിരിച്ചറിയുന്നതോടെ ഉണർന്ന് പ്രവർത്തിക്കുന്നു. തന്റെ ബുദ്ധിശക്തിയും ചെസ്സിലെ തന്ത്രങ്ങളും ഉപയോഗിച്ച് കൊലയാളിയെ കണ്ടെത്താൻ ചന്ദ്രശേഖർ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ബാക്കി ഭാഗം.
സിനിമയിൽ ചന്ദ്രശേഖറിന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ശരിക്കും മോഹൻലാൽ എന്ന നടൻ തന്റെ വിരോധികളോട് പറയുന്ന ഒരു സ്റ്റേറ്റ്മെന്റ് പോലെ തോന്നിയിയിട്ടുണ്ട്. മേൽപ്പറഞ്ഞ കത്തിന്റെ അടിസ്ഥാനത്തിൽ ഒരു ക്രൈം സീനിലെത്തുന്ന ചന്ദ്രശേഖറിനോട് പൊലീസ് ഉദ്യോഗസ്ഥ, അദ്ദേഹത്തോട് ” മറ്റൊന്നും തോന്നരുത്, സാറിന് ഇവിടെ ഇനി റോളൊന്നും ഇല്ല ” മറുപടിയായി ചന്ദ്രശേഖർ “എന്റെ റോൾ അത് മറ്റാർക്കും ചെയ്യാൻ പറ്റിയില്ല, എല്ലാവർക്കും അത് അറിയാം”. ഈ ഡയലോഗ് പറയുമ്പോൾ ഉള്ള മോഹൻലാലിന്റെ ടോണും ആത്മവിശ്വാസവും ഒകെ വിരോധികളോടുള്ള സംഭാഷണമായി പലപ്പോഴും തോന്നിയിട്ടുണ്ട്.













Discussion about this post