മുംബൈ:ട്വന്റി-20 ലോകകപ്പിന്റെ ഫൈനലില്‍ വെസ്റ്റ്് ഇന്‍ഡീസ് ഇംഗഌണ്ടിനെ നേരിടും. സെമിയില്‍ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ ഏഴ് വിക്കറ്റിന് തോല്പിച്ചു.അവസാന ഓവര്‍ വരെ നീണ്ട ആവേശം നിറഞ്ഞ മത്സരത്തില്‍ രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കേയായിരുന്നു വിന്‍ഡീസിന്റെ ജയം. 83 റണ്‍സെടുത്ത സിമന്‍സാണ് വിജയശില്പി. 193 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന വിന്‍ഡീസിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. തുടക്കത്തില്‍ തന്നെ 5 റണ്‍സെടുത്ത ക്രിസ് ഗെയ്ലിന്റെ വിക്കറ്റ് നഷ്ടപ്പെട്ടു. ബുംമ്റയ്ക്കാണ് വിക്കറ്റ്. എട്ട് റണ്‍സെടുത്ത സാമുല്സിന് നെഹ്റ പുറത്താക്കി.52 റണ്‍സെടുത്ത ചാള്‍സിനെ വിരാട് കൊഹ്ലി പുറത്താക്കിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ച് വരുന്നു എന്ന തോന്നലുണ്ടായി.. എന്നാല്‍ പോരാട്ടം തുടര്‍ന്ന സിമന്‍സ് മത്സരം ജയിപ്പിക്കുകയായിരുന്നു. റസല്‍ പുറത്താവതെ 43 റണ്‍സ് എടുത്ത് മികച്ച പിന്തുണ നല്കി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. ലോകകപ്പിലെ മൂന്നാം അര്‍ധസെഞ്ചുറിയും പൂര്‍ത്തിയാക്കിയ വിരാട് കോഹ്്ലിയുടെ അപരാജിത കുതിപ്പാണ് ഇന്ത്യയക്ക് വലിയ സ്കോര്‍ സമ്മാനിച്ചത്. കോഹ്്ലി 47 പന്തില്‍നിന്നു 11 ഫോറുകളുടെയും ഒരു സിക്സറിന്റെയും അകമ്പടിയോടെ 89 റണ്‍സ് നേടി. ട്വന്റി 20യില്‍ കോഹ്്ലിയുടെ ഉയര്‍ന്ന സ്കോറാണിത്.
രോഹിത് ശര്‍മയും ധവാനു പകരമെത്തിയ അജിങ്ക്യ രഹാനെയും പവര്‍പ്ലേ ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 55 റണ്‍സ് അടച്ചുകൂട്ടി. സ്കോര്‍ 62ല്‍ നില്‍ക്കെ രോഹിത് പുറത്തായി (31 പന്തില്‍ 43). കൊഹ്ലിയ്ക്ക് മികച്ച പിന്തുണ നല്കിയ രഹാനെ (35 പന്തില്‍ 40) സ്കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ കൂറ്റനടിക്കു ശ്രമിച്ചു പുറത്തായി. തുടര്‍ന്ന് നായകന് ധോണിയും കോഹ്്ലിയും തകര്‍ത്തടിച്ചതോടെ ഇന്ത്യ മികച്ച സ്കോറിലേക്ക് എത്തി. 9 പന്തില്‍ 15 റണ്‍സുമായി ധോണി പുറത്താകാതെനിന്നു.
നേരത്തെ, ടോസ് നേടിയ വിന്‍ഡീസ് നായകന് ഡാരന്‍ സമി ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാനെയും പരിക്കേറ്റ യുവരാജ് സിംഗിനെയും പുറത്തിരുത്തിയാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്.
Discussion about this post