ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. വെസ്റ്റ് ഇന്‍ഡീസിനെതിരെ 150 റണ്‍സിന്റെ വന്‍ തോല്‍വിയാണ് പാക്കിസ്ഥാന് നേരിട്ടത്. 311 രണ്സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് 160 രണ്‍സിന് എല്ലാവരും പുറത്തായി. മുന്‍നിര ബാറ്റ്സ്മാന്മാര് പൂര്‍ണമായും പരാജയപ്പെട്ട മത്സരത്തില്‍ മധ്യനിരയില്‍ സൊഹൈബ് മസൂദ്(50), ഉമര്‍ അക്മല്‍ (59) എന്നിവര്‍ നടത്തിയ ചെറുത്ത് നില്‍പ്പാണ് പാക്കിസ്ഥാനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തിയത്.
മറുപടി ബാറ്റിങിനിറങ്ങിയ പാക്കിസ്ഥാന് സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് തികക്കുന്നതിനിടെ നാലു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി.ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഇവിടെ പാക്കിസ്ഥാന് നേരിട്ടത്. നാസിര്‍ ജംഷാദ്(0), അഹമ്മദ് ഷെഹ്സാദ്(1), യൂനിസ് ഖാന്(0), ഹാരിസ് സൊഹൈല്‍(0) എന്നിവരാണ് പുറത്തായത്. ആദ്യ ഓവറുകളില്‍ തന്നെ മൂന്നു വിക്കറ്റെടുത്ത ജെറോം ടെയ്ലറാണ് പാക് മുന്‍നിരയെ തകര്‍ത്തത്.
നേരത്തെ വെസ്റ്റ് ഇന്‍ഡീസ് 310 റണ്‍സാണ് എടുത്തിരുന്നത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിനായി രാംദിനും (51) സിമ്മണ്‍സും (50 നോട്ടൗട്ട്) അര്‍ധസെഞ്ച്വറി നേടിയപ്പോള്‍ 13 പന്തില്‍ 42 റണ്‍സെടുത്ത ആന്ദ്രേ റസല്‍ സ്കോര്‍ 300 കടത്തി. 49 റണ്‍സെടുത്ത ബ്രാവോ റിട്ടയര്‍ ചെയ്യുകയായിരുന്നു. സാമുവല്‍സ് (38), സമ്മി (30), ഡ്വെയ്ന്‍ സ്മിത്ത് എന്നിവരാണ് വിന്‍ഡീസിന്റെ മറ്റ് സ്കോറര്‍മാര്‍. ഗെയ്ല് നാല് റണ്‍സെടുത്ത് പുറത്തായി. പാക്കിസ്ഥാനായി ഹാരിസ് സൊഹൈല്‍ രണ്ടും മുഹമ്മദ് ഇര്ഫാന്, സൊഹൈല്‍ ഖാന്, വഹാബ് റിയാസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവുമെടുത്തു.
Discussion about this post