പാരിസ്: ശിരോവസ്ത്രമണിയുന്ന മുസ്ലിം വനിതകളെ അടിമകളോട് ഉപമിച്ച് ഫ്രഞ്ച് മന്ത്രി. ശിരോവസ്ത്രമണിഞ്ഞ മുസ്ലിം സ്ത്രീകള്‍ അടിമത്തം സ്വീകരിച്ച അമേരിക്കന്‍ നീഗ്രോകള്‍ക്കു സമമാണെന്നാണ് ഫ്രഞ്ച് കുടുംബാരോഗ്യ ശിശുക്ഷേമ വകുപ്പുമന്ത്രി ലോറന്‍സ് റോസിങ്ഗോല്‍ പറഞ്ഞു. ഇസ്ലാമിക് ഫാഷന്‍ എന്ന വിഷയത്തെക്കുറിച്ച് ആര്.എം.സി റേഡിയോ, ബി.എഫ്.എം ടി.വി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.
അതേ സമയം നീഗ്രോ എന്ന വാക്കുപയോഗിച്ചത് തെറ്റായിപ്പോയെന്ന് പിന്നീട് മന്ത്രി പറഞ്ഞു. എന്നാല്‍ ശിരോവസ്ത്രം ഉപയോഗിക്കുന്ന സ്ത്രീകള്‍ അടിമകളാണെന്ന പ്രസ്താവന മന്ത്രി തിരുത്തിയില്ല.
മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമായി. ആയിരക്കണക്കിന് പേര് സോഷ്യല്‍മീഡിയകളില്‍ മന്ത്രി രാജിവെക്കണമെന്ന അഭിപ്രായം രേഖപ്പെടുത്തി. യൂറോപ്പില്‍ മുസ്ലിം ജനസംഖ്യ കൂടുതലുള്ള ഫ്രാന്‍സില്‍ ഹിജാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.
Discussion about this post