Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

കേൾക്കുമ്പോൾ കിളിയെക്കുറിച്ചുള്ള പാട്ടാണെന്ന് തോന്നും, എന്നാൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് സിനിമയുടെ കഥ മുഴുവൻ; ഈ മോഹൻലാൽ ഗാനങ്ങൾ കേൾക്കുക

by Brave India Desk
May 1, 2026, 06:38 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

ഒരു സിനിമയുടെ ദൈർഘ്യം എത്ര നേരമായിരിക്കും? ഒന്നര മണിക്കൂർ രണ്ട് മണിക്കൂർ ഒകെ ആയിരിക്കും അല്ലെ. സിനിമയുടെ തുടക്കം മുതൽ അവസാനം വരെ കാണുമ്പോൾ ആയിരിക്കും നമുക്ക് ഒരു നല്ല സിനിമ അനുഭവം കിട്ടി എന്ന് പറയാൻ സാധിക്കുക. അല്ലാത്തപക്ഷം സിനിമയുടെ കഥ മനസിലാക്കാതെ എവിടെയൊക്കെയോ നമുക്ക് ഒരു ആശയക്കുഴപ്പം ഉണ്ടായെന്ന് വരാം.

എന്നാൽ സിനിമയുടെ എഴുത്തുകാരനൊപ്പം അല്ലെങ്കിൽ അയാൾക്ക് ഒരുപടി മുകളിൽ ചിന്തിക്കുന്ന നമ്മുടെ ഇതിഹാസങ്ങളായ പാട്ടെഴുത്തുകാർക്ക് സിനിമയിലെ കഥ എന്താണെന്ന് മനസിലാക്കി കൊടുക്കാൻ വെറും ഒന്നോ രണ്ടോ വരിയുടെ ആവശ്യമേ ആകെ വരുന്നുള്ളു. കൈതപ്രം തിരുമേനിയും, ഗിരീഷ് പുത്തഞ്ചേരിയും, ശ്രീകുമാരൻ തമ്പിയും പോലെ ഉള്ള നമ്മുടെ അഭിമാനങ്ങളായ ചലച്ചിത്രഗാന രചയിതാക്കൾക്ക് സിനിമയുടെ ആശയം എന്താണെന്ന് മനസിലായി കഴിഞ്ഞാൽ പിന്നെ അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ അവർ അത് പാട്ടിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ഒളിപ്പിച്ചുവെക്കും.

Stories you may like

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

അങ്ങനെ ഉള്ള ഒരുപാട് പാട്ടുകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും നിങ്ങളിൽ ചിലരെങ്കിലും കിളിയെക്കുറിച്ച് ആണെന്ന് ആണെന്ന് വിചാരിച്ച, എന്നാൽ സിനിമയുടെ കഥ മുഴുവൻ ഒളിപ്പിച്ച രണ്ട് സിനിമകൾ നമുക്ക് നോക്കാം.

* വിയറ്റ്നാം കോളനി- മലയാള സിനിമയുടെ ചരിത്രത്തിൽ എക്കാലത്തെയും മികച്ച ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായ, സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ 1992-ൽ പുറത്തിറങ്ങിയ ‘വിയറ്റ്നാം കോളനി’ എന്ന ക്ലാസിക് ചിത്രത്തിന്റെ കഥാസംഗ്രഹം താഴെ നൽകുന്നു. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച എന്റർടെയ്നറുകളിൽ ഒന്നായാണ് ഈ ചിത്രം വിലയിരുത്തപ്പെടുന്നത്.

വൻകിട നിർമ്മാണ കമ്പനിയായ കൽക്കട്ട കൺസ്ട്രക്ഷൻ കമ്പനി, എറണാകുളത്തെ ‘വിയറ്റ്നാം കോളനി’ എന്ന ചേരി പ്രദേശം വിലയ്‌ക്കെടുത്ത് അവിടെ വലിയൊരു ബഹുനില മന്ദിരം പണിയാൻ പദ്ധതിയിടുന്നു. എന്നാൽ വർഷങ്ങളായി അവിടെ താമസിക്കുന്ന പാവപ്പെട്ട കോളനി നിവാസികൾ അവിടം വിട്ടുപോകാൻ തയ്യാറായിരുന്നില്ല. ഗുണ്ടകളെ ഉപയോഗിച്ച് അവരെ ഒഴിപ്പിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളും പരാജയപ്പെടുന്നു. തുടർന്ന്, തന്ത്രപരമായി കോളനിക്കാരെ സ്വാധീനിച്ച് അവിടെ നിന്നും മാറ്റാൻ കമ്പനി തങ്ങളുടെ രണ്ട് ജീവനക്കാരെ അവിടേക്ക് അയക്കാൻ തീരുമാനിക്കുന്നു. ജി. കൃഷ്ണമൂർത്തി (മോഹൻലാൽ), കെ.കെ. ജോസഫ് (ഇന്നസെന്റ്) എന്നീ രണ്ട് ഉദ്യോഗസ്ഥരാണ് വിയറ്റ്നാം കോളനിയിലേക്ക് പോകാൻ നിയോഗിക്കപ്പെടുന്നത്. നാടകമെഴുത്തുകാരാണെന്ന വ്യാജേന അവർ കോളനിയിൽ എത്തുകയും, കോളനിയിലെ പ്രധാനിയായ പട്ടാളം മാധവിയുടെ (കെ.പി.എ.സി ലളിത) വീട്ടിൽ വാടകയ്ക്ക് താമസമാക്കുകയും ചെയ്യുന്നു.

ശേഷം കോളനി ഒഴിപ്പിക്കാൻ മോഹൻലാൽ നടത്തുന്ന ശ്രമങ്ങളും അയാൾ തിരിച്ചറിയുന്ന യാഥാർഥ്യങ്ങളും പിന്നെ എന്താണ് നടക്കുന്നത് എന്നുമാണ് സിനിമ. ചിത്രത്തിലെ “ലല്ലലം ചൊല്ലുന്ന ചെല്ലകിളികളേ വേടൻ കുരുക്കും കടങ്കഥ ഇക്കഥ” എന്ന ഗാനം ഇനി ശ്രദ്ധിച്ചാൽ മനസിലാകും അത് ആ കോളനിയിൽ ഉള്ള ആളുകളുടെ അവസ്ഥയാണെന്ന്. അതിലെ വരികളിലെ ” മാനത്തു നിന്നും മാടത്തെയുണ്ണാൻ നേരത്തു വന്നിറങ്ങി താഴേ പറന്നിറങ്ങി ആ വലയ്ക്കുള്ളിൽ ജീവൻ കൊതിക്കും” എന്ന ഭാഗത്ത് മോഹന്ലാലിനെയാണ് മാടത്തയോട് ഉപമിക്കുന്നത്. ആ പാട്ട് പല തവണ കേട്ടിട്ടും ആ ഭാഗം ശ്രദ്ധിക്കാത്തവരാണ് നിങ്ങളെങ്കിൽ ഇനി ആ പാട്ടൊന്ന് കേട്ട് നോക്കുക. അനുഗഹീത പാട്ടെഴുത്തുകാരൻ ബിച്ചു തിരുമല ആണ് ഈ ഗാനം എഴുതിയത്.

* തേന്മാവിൻ കൊമ്പത്ത്– പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, ശോഭന, നെടുമുടി വേണു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നാണ് ‘തേന്മാവിൻ കൊമ്പത്ത്’. ഗ്രാമത്തിലെ ധനികനും പ്രധാനിയുമായ ശ്രീകൃഷ്ണനും (നെടുമുടി വേണു) അയാളുടെ വിശ്വസ്തനായ സഹായിയും ഉറ്റ ചങ്ങാതിയുമായ മാണിക്യനും (മോഹൻലാൽ) തമ്മിലുള്ള ആത്മബന്ധത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. സ്വന്തം ജീവൻ നൽകിയും ശ്രീകൃഷ്ണനെ സംരക്ഷിക്കാൻ തയ്യാറുള്ള വ്യക്തിയാണ് മാണിക്യൻ. ഒരു യാത്രയിൽ വെച്ച് നാടോടി നർത്തകിയായ കാർത്തുമ്പിയെ (ശോഭന) കാണുന്നതോടെയാണ് കഥയിൽ വഴിത്തിരിവുണ്ടാകുന്നത്. കാർത്തുമ്പിയെ ഒറ്റനോട്ടത്തിൽ ഇഷ്ടപ്പെടുന്ന ശ്രീകൃഷ്ണൻ അവളെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ഒരു പരിപാടിക്കിടെ ഉണ്ടാകുന്ന ചില സംഘർഷങ്ങൾക്കൊടുവിൽ അവിടുത്തെ ഗുണ്ടകളിൽ നിന്ന് രക്ഷപ്പെടാൻ കാർത്തുമ്പിയും മാണിക്യനും ഒരുമിച്ച് ഒരു വണ്ടിയിൽ കയറി രക്ഷപ്പെടാൻ നിർബന്ധിതരാകുന്നു.

ആ യാത്രയ്ക്കൊടുവിൽ അവർ പരസ്പരം പ്രണയത്തിലാകുന്നു. നാട്ടിൽ തിരിച്ചെത്തുമ്പോൾ, കാർത്തുമ്പിയെ സ്വന്തമാക്കാൻ കാത്തിരിക്കുന്ന ശ്രീകൃഷ്ണനെയാണ് അവർ കാണുന്നത്. താൻ ജീവനുതുല്യം സ്നേഹിക്കുന്ന മാണിക്യനും കാർത്തുമ്പിയും തമ്മിലുള്ള പ്രണയം ശ്രീകൃഷ്ണനെ പ്രകോപിതനാക്കുന്നു. മാണിക്യൻ തന്നെ ചതിച്ചു എന്ന് വിശ്വസിക്കുന്ന ശ്രീകൃഷ്ണൻ, തന്റെ അധികാരം ഉപയോഗിച്ച് അവരെ വേർപെടുത്താനും കാർത്തുമ്പിയെ നിർബന്ധിച്ച് വിവാഹം കഴിക്കാനും ശ്രമിക്കുന്നു. വൈകാരികമായ സംഘർഷങ്ങൾക്കൊടുവിൽ, ശ്രീകൃഷ്ണൻ തന്റെ തെറ്റുകൾ തിരിച്ചറിയുകയും തന്റെ ആത്മമിത്രമായ മാണിക്യനും കാർത്തുമ്പിക്കും ഒന്നിക്കാൻ മനസ്സുകൊണ്ട് അനുവാദം നൽകുകയും ചെയ്യുന്നിടത്ത് ചിത്രം മനോഹരമായി അവസാനിക്കുന്നു.

എന്നാൽ ഞാൻ ഇത്രയും എഴുതിയ സിനിമയുടെ മുഴുവൻ തീമും രണ്ടര മണിക്കൂറിൽ പ്രിയൻ എടുത്ത ഈ ചിത്രവും നമുക്ക് മനസിലാക്കിത്തരാൻ ഗിരീഷ് പുത്തഞ്ചേരിക്ക് വേണ്ടി വന്നത് ഒരു പാട്ടാണ്. ചിത്രത്തിലെ ” കള്ളിപ്പൂങ്കുയിലേ കന്നിത്തേന്മൊഴിയിൽ കാതിൽ മെല്ലെ ചൊല്ലുമോ” എന്ന പാട്ടിൽ ചിത്രത്തിന്റെ കഥ മുഴുവനുണ്ട്. വരികളിൽ മിന്നാരപ്പൊൻ‌കൂട്ടിൽ മിന്നുമാ പൊന്മുട്ട, കാകൻ‌റെയെന്നു ചൊല്ലി” ഇവിടെയാണ് സിനിമയുടെ നിർണായക പോയിന്റ് എന്ന് പറയുന്നത്.

ചുരുക്കി പറഞ്ഞാൽ കിളി പാട്ടുകൾ ആണ്, അവിടെയാണ് സിനിമയുടെ ആത്മാവ് ഉണ്ടായിരുന്നത്.

Tags: MOHANLALgireesh puthencheryMALAYALAM SONGS
Share
Tweet
Send
Share

Latest stories from this section

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

പ്രഥമ ദൃഷ്ട്യാ തട്ടിപ്പുകാർ

പ്രഥമ ദൃഷ്ട്യാ തട്ടിപ്പുകാർ

20-ൽ കണ്ടു, 30-ൽ എന്റെ ഭർത്താവ്’; ആരാധകരുടെ പ്രിയ താരം അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചടങ്ങിന് തിളക്കമായി ദുൽഖർ സൽമാൻ

20-ൽ കണ്ടു, 30-ൽ എന്റെ ഭർത്താവ്’; ആരാധകരുടെ പ്രിയ താരം അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചടങ്ങിന് തിളക്കമായി ദുൽഖർ സൽമാൻ

ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും, നായകന്റെ ഭൂതകാലത്തിന്റെ വ്യാപ്തി വിളിച്ചോതിയ ആ ഒറ്റ ഡയലോഗ്; ഇതിലും മുകളിൽ മാസ് സ്വപ്നങ്ങളിൽ മാത്രം

ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും, നായകന്റെ ഭൂതകാലത്തിന്റെ വ്യാപ്തി വിളിച്ചോതിയ ആ ഒറ്റ ഡയലോഗ്; ഇതിലും മുകളിൽ മാസ് സ്വപ്നങ്ങളിൽ മാത്രം

Latest News

us china trade war

യുഎസ്-ചൈന വ്യാപാരയുദ്ധത്തിന് അയവ് വരുന്നു ; ഷീ ജിൻപിങ് അമേരിക്കയിലേക്ക്

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies