മെല്‍ബണ്‍:ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മല്‍സരത്തില്‍ ഇന്ത്യ മികച്ച നിലയില്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 307 റണ്‍സ് എടുത്തു. സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റെയും(137) അജിന്ത്യ രഹാനെ(79) വിരാട് കോഹ്ലി എന്നിവരുടെയും ചെറുത്ത് നില്പാണ് തുടക്കത്തില്‍ വിക്കറ്റ് വീണ ഇന്ത്യയ്ക്ക് കരുത്തായത്.119 പന്തില്‍ നിന്നാണ് ധവാന് സെഞ്ച്വറി നേടിയത്. ടോസ് നേടിയ ക്യാപ്റ്റന്‍ ധോണി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
പതുക്കെ തുടങ്ങിയ ഇന്ത്യയക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റ് നഷ്ടമായി. റണ്ണെടുക്കും മുന്‍പ് റോഹിത് റണ്ണൗട്ട് ആകുകയായിരുന്നു. കൊഹ്ലി 60 പന്തില്‍ നിന്ന് 46 റണ്‍സ് എടുത്തു. റെയ്ന ആറ് റണ്ണെടുത്ത് പുറത്തായി. ധോണി 18 റണ്‍സ് ടുത്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ലോകകപ്പില്‍ സച്ചിനുശേഷം സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടം ധവാന് ഈ മത്സരത്തില്‍ സ്വന്തമാക്കി.
ഇന്ത്യയുടെ രണ്ടാമത്തെ മല്‍സരമാണിത്. ആദ്യമല്‍സരത്തില്‍ പാക്കിസ്ഥാനോട് ജയിച്ചിരുന്നു. ലോകകപ്പില്‍ ഒരു മത്സരത്തില്‍ പോലും പ്രോട്ടിസിനോട് ജയിച്ചിട്ടില്ല എന്ന നാണക്കേട് മാറ്റാനാണ് ഇന്ത്യയുടെ ശ്രമം.
Discussion about this post