Sunday, September 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഉറങ്ങുന്ന കടുവയെ ഉണർത്തരുത്; സായ് സുദർശനെ പാഠം പഠിപ്പിച്ച് വിരാടിന്റെ ‘മധുരപ്രതികാരം’; അന്ന് റോജർ ഇന്ന് കോഹ്‌ലി എന്ന വ്യത്യാസം മാത്രം

by Brave India Desk
Jun 1, 2026, 01:26 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

‘കളിക്കളത്തിലെ താങ്കളുടെ ആക്രമണോത്സുകത വളരെ പ്രശസ്തമായിരുന്നു. എന്നാൽ സ്ലെഡ്ജിങ്ങ് എന്ന തന്ത്രം എപ്പോഴെങ്കിലും തിരിച്ചടിച്ചിട്ടുണ്ടോ?” ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിൻ്റെ ഇതിഹാസ നായകനായിരുന്ന റിക്കി പോണ്ടിങ്ങ് ഒരിക്കൽ ഇത്തരമൊരു ചോദ്യം നേരിട്ടിരുന്നു. അതിന് പോണ്ടിങ്ങ് നൽകിയ മറുപടി ഇതായിരുന്നു- ”സ്ലെഡ്ജിങ്ങ് ചിലപ്പോൾ പാളിപ്പോകാറുണ്ട്. ഒരിക്കൽ അഡ്ലെയ്ഡ് ഓവലിൽ വെച്ച് ഞങ്ങൾ വെസ്റ്റ് ഇൻഡീസിനെ നേരിടുകയായിരുന്നു. അന്ന് ഞാൻ ബ്രയൻ ലാറയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ ആ കളിയിൽ ലാറ 182 റൺസ് അടിച്ചു.’
‘
പോണ്ടിങ്ങ് ഒരു കാര്യം കൂടി വെളിപ്പെടുത്തി. മത്സരശേഷം തൻ്റെ ജഴ്സിയിൽ ലാറ പോണ്ടിങ്ങിന് ഒരു സന്ദേശം എഴുതിവെച്ചിരുന്നു. അത് ഇങ്ങനെയായിരുന്നു- ”പ്രചോദനത്തിന് നന്ദി. ആശംസകൾ. 2026-ലെ ഐ.പി.എൽ ഫൈനലിൽ വിരാട് കോഹ്ലിയോട് വാക്കുകൾ കൊണ്ട് എതിരിട്ട സായ് സുദർശനെ കണ്ടപ്പോൾ ആ പഴയ ലാറ-പോണ്ടിങ്ങ് സംഭവമാണ് മനസ്സിൽ തെളിഞ്ഞത്. ആ തന്ത്രം വേണ്ടിയിരുന്നില്ല എന്ന് സായ് പിന്നീട് ചിന്തിച്ചിട്ടുണ്ടാവും.

156 എന്ന വിജയലക്ഷ്യം പിന്തുടരുകയായിരുന്ന ബാംഗ്ലൂർ പവർപ്ലേ കഴിഞ്ഞപ്പോഴേയ്ക്കും 70 റൺസിൽ എത്തിയിരുന്നു. കേവലം 12 പന്തുകളിൽ നിന്ന് 35 റൺസോടെ വിരാട് കുതിച്ചുപായുകയായിരുന്നു. അപ്പോഴാണ് സുദർശൻ വിരാടുമായി അത്ര ഫ്രണ്ട്ലി അല്ലാത്ത സംഭാഷണത്തിൽ ഏർപ്പെട്ടത്. അതോടെ വിരാട് കൂടുതൽ കരുത്തനായി. രജത് പടീദാറും ക്രുനൽ പാണ്ഡ്യയും റഷീദ് ഖാനു മുൻപിൽ കീഴടങ്ങിയപ്പോൾ വിരാട് റഷീദിനെ തൻ്റെ ശരീരഭാഷയിലൂടെ ടീസ് ചെയ്തു. ടിം ഡേവിഡ് ബൗണ്ടറിയടിച്ചപ്പോൾ വിരാട് ആണ് കൂടുതൽ ആഹ്ലാദിച്ചത്.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

പേശീവലിവ് മൂലം വിരാട് ഓടാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. എന്നിട്ടും അയാൾ ആർ.സി.ബി ജയിക്കുന്നത് വരെ ക്രീസിൽ നിന്നു. തനിക്കെതിരെ ഫീൽഡ് അമ്പയർ തെറ്റായ തീരുമാനം കൈക്കൊണ്ടപ്പോൾ വിരാട് അസംതൃപ്തി പ്രകടിപ്പിക്കുകയും മൂന്നാം അമ്പയറിൽ നിന്ന് ‘നോട്ടൗട്ട് വിധി’ സമ്പാദിക്കുകയും ചെയ്തു. സായ് സുദർശന് ഒരു കാര്യം മനസ്സിലായി-ഉറങ്ങുന്ന കടുവയെ ഒരിക്കലും ഉണർത്തരുത്.. !”

ഏതാനും വർഷങ്ങൾക്കുമുമ്പ് ബാംഗ്ലൂരിലെ പ്രസിഡൻസി യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന ഒരു ചടങ്ങിൽ മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടറായ ഷെയ്ൻ വാട്സൻ പങ്കെടുത്തിരുന്നു. അന്ന് വാട്സൻ പറഞ്ഞു ”2016-ലെ ഐ.പി.എൽ ഫൈനലിൽ എൻ്റെ ബോളിങ്ങ് വളരെ മോശമായിരുന്നു. ആർ.സി.ബി-യ്ക്ക് കപ്പ് നഷ്ടമായത് അക്കാരണത്താലാണ്. അതിൻ്റെ പേരിൽ ഞാൻ ബാംഗ്ലൂർ ആരാധകരോട് ക്ഷമ ചോദിക്കുന്നു.’ ഐ.പി.എൽ മത്സരത്തിൽ മോശമായി കളിച്ചതിന് ഒരു അന്താരാഷ്ട്ര ക്രിക്കറ്റർ മാപ്പ് പറയുന്ന കാഴ്ച്ച അത്യപൂർവ്വമാണ്. 2016-ലെ ആർ.സി.ബി-യുടെ തോൽവിയ്ക്ക് അത്രമേൽ ആഘാതമുണ്ടായിരുന്നു. ആ സീസണിൽ വിരാടും സംഘവും കിരീടം അർഹിച്ചിരുന്നു.

അന്ന് സൺറൈസേഴ്സ് ഉയർത്തിയ വിജയലക്ഷ്യം ബാംഗ്ലൂർ അനായാസമായി മറികടക്കും എന്ന് തോന്നിപ്പിച്ചിരുന്നു. പക്ഷേ നിർഭാഗ്യം വിരാടിനെ വേട്ടയാടി. ബരീന്ദർ ശ്രാൻ എന്ന ലെഫ്റ്റ് ആം സീമറുടെ പന്ത് ബാറ്റിലെ ഇൻസൈഡ് എഡ്ജിൽ തട്ടി സ്റ്റംമ്പിൽ പതിച്ചു. വിരാട് പുറത്തായതോടെ ആർ.സി.ബി തോൽവിയിലേയ്ക്ക് കൂപ്പുകുത്തി. 2026-ലെ ഐ.പി.എൽ ഫൈനലിൽ അർഷാദ് ഖാൻ എന്ന ഇടം കൈയ്യൻ ഫാസ്റ്റ് ബോളറെ കണ്ടപ്പോൾ വിരാട് പഴയ ചരിത്രം ഓർമ്മിച്ചിട്ടുണ്ടാവും. ഇത്തവണ വിരാടിന് ഒരു ചുവടും പിഴച്ചില്ല. അർഷാദിനെ സിക്സർ അടിച്ച് വിരാട് കളി ഫിനിഷ് ചെയ്തു.

ആർ.സി.ബിയുടെ ട്രോഫി ഇല്ലായ്മ മൂലം വിരാട് ഒരുപാട് കുറ്റപ്പെടുത്തലുകൾ കേട്ടിട്ടുണ്ട്. ഇപ്പോൾ ബാംഗ്ലൂർ ജയിച്ച രണ്ട് ഫൈനലുകളിലെയും ടോപ് സ്കോറർ എന്ന ബഹുമതി വിരാടിനാണ്! ഇതാണ് മധുരമായ പ്രതികാരം. 90,014 പേരാണ് ഫൈനൽ കാണാൻ അഹമ്മദാബാദ് സ്റ്റേഡിയത്തിൽ ഇരച്ചുകയറിയത്. അവരിൽ ഭൂരിഭാഗവും ആർ.സി.ബി ഫാൻസായിരുന്നു. ഹോം ഗ്രൗണ്ടിൽ ഗുജറാത്തിന് എവേ ഗെയിം കളിക്കേണ്ടിവന്നു അതായിരുന്നു വിരാട് ആസ്വദിക്കുന്ന സൂപ്പർ സ്റ്റാർഡം.

2012-ൽ ലണ്ടനിൽ വെച്ച് നടന്ന വേൾഡ് ടൂർണ്ണമെൻ്റ് സെമി ഫൈനലിൽ ആൻഡി മറെ റോജർ ഫെഡറർ എന്ന അതികായനെ നേരിട്ടിരുന്നു. പക്ഷേ സ്വന്തം കാണികളിൽ നിന്നുതന്നെ മറെ കൂവൽ നേരിട്ടു. കളി ഫെഡറർ ജയിക്കുകയും ചെയ്തു. അതിനെക്കുറിച്ച് മറെ പിന്നീട് മനസ്സുതുറന്നു- ”ലോകത്തിലെ ഏതു കോണിൽ കളിച്ചാലും ഫെഡറർക്ക് ഇതേ പിന്തുണ ലഭിക്കും. ടെന്നീസിന് നൽകിയ സംഭാവനകൾ പരിഗണിക്കുമ്പോൾ അദ്ദേഹം അത് അർഹിക്കുന്നുണ്ട്.” ക്രിക്കറ്റിലും ഒരു റോജർ ഫെഡറർ ഉണ്ട്. അത് വിരാട് കോഹ്ലിയല്ലാതെ മറ്റാരാണ്!!?

 

 

എഴുത്ത്: സന്ദീപ് ദാസ്

Tags: ipl finalsai sudarshanipl 2026RCB VS GTvirat kohli
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies