മെല്‍ബണ്‍:ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് ഏഴ് റണ്‍സെടുത്ത ഡിക്കോക്കാണ് പുറത്തായത്. മുഹമ്മദ് ഷാമിയ്ക്കാണ് വിക്കറ്റ്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടപ്പെടുത്തി റണ്‍സ് എടുത്തു. സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റെയും(137) അജിന്ത്യ രഹാനെ(79) വിരാട് കോഹ്ലി എന്നിവരുടെയും ചെറുത്ത് നില്പാണ് തുടക്കത്തില്‍ വിക്കറ്റ് വീണ ഇന്ത്യയ്ക്ക് കരുത്തായത്.119 പന്തില്‍ നിന്നാണ് ധവാന് സെഞ്ച്വറി നേടിയത്. ടോസ് നേടിയ ക്യാപ്റ്റന്‍ ധോണി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
പതുക്കെ തുടങ്ങിയ ഇന്ത്യയക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റ് നഷ്ടമായി. റണ്ണെടുക്കും മുന്‍പ് റോഹിത് റണ്ണൗട്ട് ആകുകയായിരുന്നു. കൊഹ്ലി 60 പന്തില്‍ നിന്ന് 46 റണ്‍സ് എടുത്തു. റെയ്ന ആറ് റണ്ണെടുത്ത് പുറത്തായി. ധോണി 18 റണ്‍സ് എടുത്തു
Discussion about this post