കൊച്ചി: ഈ മാസം 25 മുതല്‍ ആരംഭിക്കാനിരുന്ന ബാങ്ക് ജീവനക്കാരുടെ സമരം പിന്‍വലിച്ചു. വേതനവും തൊഴില്‍ ദിനവും സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി ധാരണയിലെത്തിയതിനെത്തുടര്‍ന്നാണ് ജീവനക്കാര്‍ സമരത്തില്‍ നിന്ന് പിന്മാറിയത്.
2012 ഒക്ടോബറില്‍ കാലാവധി കഴിഞ്ഞ വേതന പരിഷ്കരണ കരാര്‍ പുതുക്കണമെന്ന ആവശ്യത്തെത്തുടര്‍ന്നാണ് യുണൈറ്റഡ് ഫോറം ബാങ്ക് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചത്.
Discussion about this post