മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നു. ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹീം എന്ന പുതിയ ചിത്രത്തിലാണ് പ്രണവ്
നായകനാകുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ .
ജിത്തു ജോസഫിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചുവരുന്ന പ്രണവ് ആദ്യമായി നായകനാകുന്ന സിനിമ അനേകം ട്വിസ്റ്റും ടേണുമായി കോമഡി ആക്ഷന്‍ പായ്ക്ക് സിനിമയാണെന്നാണ് വിവരം. എന്നാല്‍ ഇത് ഔദ്യോഗിക മായി സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോള്‍ ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയുടെ സെറ്റിലാണ് താരം.
ഒന്നാമന് എന്ന സിനിമയില്‍ ലാലിന്റെ ചെറുപ്രായം അവതരിപ്പിച്ചിട്ടുണ്ട് പ്രണവ്.പുനര്‍ജ്ജനി എന്ന ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു . മുതിര്‍ന്ന ശേഷം അമല്‍ നീരദിന്റെ സാഗര്‍ ഏലിയാസ് ജാക്കിയില്‍ ഒരു സീനില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.
താരപുത്രന് എന്നതിനപ്പുറം പെരുമ കാംഷിക്കാതെ മാധ്യമങ്ങളില്‍ നിന്നും വിട്ടു നില്ക്കുന്ന പ്രണവിനെക്കുറിച്ച് പരിചയപ്പെടുന്നവര്‍ക്കെല്ലാം നല്ലത് മാത്രമാണ് പറയാനുള്ളത് . താരജാഡ തലയ്ക്ക് പിടിക്കാത്ത റോള്മോഡലാക്കേണ്ട വ്യക്തി എന്നാണ് അടുത്തിടെ ജിത്തു ജോസഫ് തന്നെ ശിഷ്യനെക്കുറിച്ച് അഭിപ്രായപ്പെട്ടത്.
Discussion about this post