വാഷിംഗ്ടണ്‍:വ്യാവസായിക ആവശ്യത്തിന് ഇറാന് തുറമുഖമായ ചബാഹര് ഇന്ത്യ വികസിപ്പിക്കുന്നതിനെതിരെ യുഎസ് സെനറ്റേര്സ് രംഗത്ത്. പദ്ധതി സസൂക്ഷ്മം നിരീക്ഷണമെന്നും തുറമുഖ വികസനത്തിനായി ഇന്ത്യ ഒപ്പിട്ട കരാര്‍ ആഗോള നിയമങ്ങള്‍ മറികടക്കുന്നുണ്ടോയെന്നും സെനറ്റേര്സ് ആരാഞ്ഞു. ഇറാനും ഇന്ത്യയും തമ്മിലുള്ള സഹകരണം തടയണമെന്ന് തെക്കന്‍, മദ്ധ്യ ഏഷ്യയുടെ ചുമതലയുള്ള നിഷ ദേശായി ബിശ്വാള്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വിദിന ഇറാന് സന്ദര്‍ശനത്തിനിടെയാണ് ചബാഹര് തുറമുഖം വികസിപ്പിക്കാന്‍ ഇന്ത്യ ഇറാനുമായി കരാറിലേര്‍പ്പെട്ടത്. തുറമുഖത്തിന്റെ വികസനത്തിനും ടെര്‍മിനല്‍, കാര്‍ഗോ എന്നിവയുടെ നിര്‍മാണത്തിനും ഇന്ത്യ 200 മില്യണ്‍ ഡോളര്‍ നല്‍കും. ഇന്ത്യയുടെ സഹായത്തോടെ ചഹബാറിനും സഹദാനും ഇടയില്‍ 500 കിലോമീറ്റര്‍ നീളത്തില്‍ റെയില്‍പ്പാതയും നിര്‍മിക്കും. ചൈനയും പാകിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന തുറമുഖ സഹകരണത്തിന് ബദല്‍ എന്ന നിലയിലാണ് ഇന്ത്യ ഇറാനുമായുള്ള തുറമുഖ സഹകരണത്തെ കാണുന്നത്.
Discussion about this post