കൊച്ചി: സംസ്ഥാനത്ത് വലിയ തോതില്‍ എന്‍ഡിഎയ്ക്ക് മുന്നേറ്റമുണ്ടാക്കാനായെന്ന് ആര്‍എസ്എസ് -ബിജെപി സംയുക്ത അവലോകനയോഗത്തില്‍ വിലയിരുത്തല്‍. സംസ്ഥാനത്തുടനീളം വലിയ മുന്നേറ്റം പാര്‍ട്ടി കൈവരിച്ചു. 20 ഓളം സീറ്റുകളില്‍ 25 ആയിരത്തിലധികം വോട്ടുകള്‍ ലഭിച്ചു. ആറ് സീറ്റുകളില്‍ രണ്ടാം സ്ഥാനത്തെത്തി ഇതെല്ലാം നേട്ടം തന്നെയാണ്. എന്നാല്‍ അഞ്ച് സീറ്റിലെങ്കിലും ജയിക്കുക എന്ന ലക്ഷ്യം കൈവരിക്കാനായില്ലെന്നും യോഗം വിലയിരുത്തി.
ഇതിന് എന്തെല്ലാം വിഷയങ്ങള്‍ തിരിച്ചടിയായി എന്ന് എന്‍ഡിഎ പരിശോധിക്കണം. മുതിര്‍ന്ന നേതാക്കള്‍ മത്സരരംഗത്തുണ്ടായത് തെരഞ്ഞെടുപ്പിന്റെ പ്രചരണരംഗത്ത് വലിയ ആവേശം പകര്‍ന്നുവെന്നും യോഗം വിലയിരുത്തി. പരാജയങ്ങളില്‍ പരസ്യവിഴുപ്പലക്കുകള് ചില ഭാഗത്ത് നിന്നുണ്ടായത് യോഗം വിമര്‍ശിച്ചു.
കേരളത്തില്‍ നിയമസഭയ്ക്കകത്തും, പുറത്തും ക്രിയാത്മക പ്രതിപക്ഷമാകാന്‍ എന്‍ഡിഎയ്ക്ക് കഴിയണമെന്ന് ആര്‍എസ്എസ് നേതാക്കള്‍ നിര്‍ദ്ദേശിച്ചു. ഒറ്റക്കെട്ടായി ആവേശത്തോടെ മുന്നോട്ടു പോയാല്‍ വലിയ ഭാവി എല്‍ഡിഎയെ കാത്തിരിക്കുന്നുണ്ട്. ബിഡിജെഎസ് സഖ്യം സംബന്ധിച്ചും, യോഗം ചര്‍ച്ച ചെയ്തു. സഖ്യം എത്രത്തോളം ബിജെപിയ്ക്ക് ഗുണം ചെയ്തുവെന്ന കാര്യത്തിലും ചര്‍ച്ച നടന്നു. വിചാരിച്ചയത്ര നേട്ടം ഉണ്ടാക്കാന്‍ ബിഡിജെഎസ് സഖ്യത്തിന് കഴിഞ്ഞില്ലെന്നും, ബിഡിജെസിന്റെ നിലപാടുകള്‍ ചില മതസമുദായങ്ങളെ അകറ്റിയെന്നും, രണ്ടോളം മണ്ഡലങ്ങളില്‍ ഇത് ജയസാധ്യതയെ ബാധിച്ചുവെന്നും വിലയിരുത്തലുണ്ടായി.
കൊച്ചി ആര്‍എസ്എസ് കാര്യാലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ബിജെപി നേതാക്കളും, വിശ്വഹിന്ദു പരിഷത്ത് പ്രതിനിധികളും പങ്കെടുത്തു.
Discussion about this post