ദോഹ: പ്രധാനമന്ത്രിയായശേഷം ആദ്യമായി ഖത്തറിലെത്തിയ നരേന്ദ്രമോദി ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പില്‍ പങ്കെടുത്തു. മു,ഷൈരിബ് ഡൗണ്‍ ടൗണ്‍ പ്രൊജക്ടില്‍ തൊഴിലാളികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച് മെഡിക്കല്‍ ക്യാമ്പിലാണ് പ്രധാനമന്ത്രി എത്തിയത്. 350 ഓളം ഇന്ത്യന്‍ തൊഴിലാളികള്‍ ക്യാമ്പില്‍ പങ്കെടുത്തിരുന്നു. തൊഴിലാളികളോടൊപ്പം ചിലവഴിച്ച മോദി അവരുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചു. പലര്‍ക്കുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.
മേരത്തെ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി മോദിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി നേരിട്ടെത്തിയതും ശ്രദ്ധേയമായി. മറ്റ് പല രാഷ്ട്രത്തലവന്മാരും ഖത്തര്‍ സന്ദര്‍ശിക്കുമ്പോള്‍ തുടരാറുള്ള കീഴ് വഴക്കം മാറ്റിക്കൊണ്ടാണ് ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി തന്നെ മോദിയെ സ്വീകരിക്കാനെത്തിയത്.
ധനകാര്യമന്ത്രി അലി ഷെരീഫ് അല്‍ ഇമാദി, ഇന്ത്യയിലെ ഖത്തര്‍ സ്ഥാനപതി അഹമ്മദ് ഇബ്രാഹിം അബ്ദുല്ല അല്‍ അബ്ദുല്ല, ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് അറോറ എന്നിവരും മോദിയെ സ്വീകരിക്കാന്‍ ഹമദ് വിമാനത്താവളത്തിലെത്തി. രാത്രി ഖത്തര്‍പ്രധാനമന്ത്രി ഒരുക്കിയ അത്താഴവിരുന്നിലും മോദി പങ്കെടുത്തു.
ഇന്ന് രാവിലെ ഒന്‍പതിന് ഷെറാട്ടണ്‍ ഗ്രാന്റ് ഹോട്ടലില്‍ നിക്ഷേപകസംഗമത്തില്‍ മോദി പങ്കെടുക്കും. ഖത്തറിലെ പ്രമുഖ വ്യവസായികളാണ് ഇതില്പങ്കെടുക്കുന്നത്. ഇന്ത്യയില്‍നിന്നുള്ള പ്രമുഖ വ്യവസായി എം.എ. യൂസഫലിയും ദോഹ ബാങ്ക് ഗ്രൂപ്പ് സി.ഇ.ഒ. ഡോ. ആര്. സീതാരാമനും സംഗമത്തിനെത്തുന്നുണ്ട്. ശേഷം അമീരി ദിവാനില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തും. മേഖലയിലും അന്താരാഷ്ട്രതലത്തിലും ഉള്ള പുതിയ സാഹചര്യങ്ങള്‍ ചര്‍ച്ചാവിഷയങ്ങളാകും. ഇരുരാജ്യങ്ങളും ചേര്‍ന്നുതയ്യാറാക്കിയ ഏതാനും കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെക്കും. പിതൃഅമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയെയും മോദി സന്ദര്‍ശിക്കും.
വൈകിട്ട് നാലരയ്ക്ക് ഷെറാട്ടണില്‍ പ്രവാസിസമ്മേളനം നടക്കും. അതിനുശേഷം പ്രധാനമന്ത്രി സ്വിറ്റ്സര്‍ലന്‍ഡിലേക്ക് തിരിക്കും.
എട്ടുവര്‍ഷത്തിനുശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ദോഹ സന്ദര്‍ശിക്കുന്നത്.
Discussion about this post