ഫ്‌ലോറിഡ: കോപ അമേരിക്ക ഫുട്ബാള്‍ ടൂണ്‍മെന്റില്‍ ബൊളീവിയയെ താരതമ്യേന ദുര്‍ബലരെന്ന് കരുതുന്ന പാനമ അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പനാമയുടെ ജയം. ബ്ലാസ് പെരസിന്റെ ഇരട്ട ഗോള്‍ പാനമയെ വിജയത്തിലെത്തിച്ചു.
11ാം മിനിട്ടില്‍ പെരസിന്റെ ഗോളിലൂടെ പാനമ ലീഡ് നേടി. രണ്ടാം പകുതിയില്‍ യുവാന്‍ കാര്‍ലോസിലൂടെ ബൊളീവിയ സമനില പിടിച്ചു. എന്നാല്‍, 77ാം മിനിട്ടില്‍ പെരസ് പാനമയുടെ വിജയം ഉറപ്പിച്ചു.
ബോളീവിയക്കെതിരെ വിജയം നേടി!യതോടെ കോപ അമേരിക്ക ഗ്രൂപ്പ് ഡി മത്സരത്തില്‍ പാനമ ഒന്നാമതെത്തി.
https://www.youtube.com/watch?v=Ws4swraUNKo
Discussion about this post