കേന്ദ്ര സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ ഓര്ഡിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചുള്ള പ്രതിഷേധത്തിന് തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ കക്ഷികള്‍ യോഗം ചേരുന്നത്.
കോണ്‍ഗ്രസിന് പുറമെ സിപിഎം, സിപിഐ തുടങ്ങിയ ഇടത് പാര്‍ട്ടികള്‍, ആം ആദ്മി പാര്‍ട്ടി,തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, സമാജ്വാദി പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ പാര്‍ലമെന്റ് സമ്മേളനത്തില്‍ സ്വീകരിക്കേണ്ട് പ്രതിഷേധ നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും.
Discussion about this post