സിംബാബ്വെക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 169 റണ്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബെവെ 49.5 ഓവറില്‍ 168 റണ്‍സിന് പുറത്തായി. എട്ട് റണ്‍സ് കണ്ടെത്തുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ട ആതിഥേയര്‍ തുടരെ തുടപെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി. 41 റണ്‍സെടുത്ത ചിഗുംബര മാത്രമാണ് ആഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്.
ഇന്ത്യക്കായി പേസര്‍ ബൂംറ നാല് വിക്കറ്റ് വീഴ്ച്ചിയ മറ്റ് പേസര്‍മാരായ കുല്‍ക്കര്‍ണി. സ്രാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.
മലയാളി താരം കരുണ്‍ നായര്‍ ഉള്‍പ്പെടെ മൂന്നു പേര് ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം നടത്തി. ഓപ്പണറാണ് കരുണ്‍.
Discussion about this post