രണ്ടാം ഏകദിനത്തിലും സിംബാബ്വെക്കെതിരെ ഇന്ത്യയക്ക് ജയം. എട്ട് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ആദ്യമത്സരം സ്വന്തമാക്കിയിരുന്ന ഇന്ത്യ ഇതോടെ പരമ്പര സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത് സിംബാബ്വെ 26.5 ഓവറില്‍ 126 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 139 പന്തുകള്‍ ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.
39 റണ്‍സെടുത്ത മലയാളി താരം കരണ്‍ നായരും, 33 റണ്‍സെടുത്ത ലോകേഷ് രാഹുലും മികച്ച തുടക്കം നല്കി. 41 റണ്‍സെടുത്ത് പുറത്താവാതെ നിന്ന് അമ്പാട്ടി റായിഡുവാണ് ടോപ് സ്ക്കോറര്‍.
മൂന്ന് വിക്കറ്റെടുത്ത സ്പിന്നര്‍ യുസ്വേന്ദ്ര ചഹാലും, രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ സ്വാനും, കുല്‍ക്കര്‍ണിയുമാണ് ആതിഥേയരെ കുറഞ്ഞ സ്ക്കോറില്‍ ഒതുക്കിയത്.
ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ യുവനിര ഒന്‍പത് വിക്കറ്റിന് ജയിച്ചിരുന്നു.
Discussion about this post