വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ ഇടപെടല്‍ പാക്കിസ്ഥാന് പെരുപ്പിച്ച് കാണുകയാണെന്ന് അമേരിക്ക. അഫ്ഗാന് താലിബാന്, ഹഖാനി തുടങ്ങിയ തീവ്രവാദസംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി എടുത്തിലെങ്കില്‍ ആ രാജ്യത്തിന് ഒരു ‘ശോഭനമായ’ ഭാവി ഇല്ലെന്ന് പാക്കിസ്ഥാന് മനസ്സിലാക്കണം. അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഭരണവിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥനായി റിച്ചാര്‍ഡ് ഓള്‍സനാണ് ഇന്ത്യന്‍ അനുകൂല നിലപാടുമായി രംഗത്തെത്തിയത്.
അഫ്ഗാനിസ്ഥാന് ഒരു പങ്കാളിയുടെ പിന്തുണയാണ് ഇന്ത്യ നല്‍കുന്നത്.പരിമിതമായ അളവില്‍ ഇന്ത്യ സൈനികസഹായവും നല്‍കുന്നുണ്ടെന്നും യുഎസ് പ്രതിനിധി റിച്ചാര്‍ഡ് ഓള്സണ്, വാഷിങ്ടണില്‍ അറിയിച്ചു .
അഫ്ഗാനിസ്ഥാനില്‍ 24 ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ ഉണ്ട് എന്നാണ് പാക്കിസ്ഥാന് ആരോപിക്കുന്നത്. ഇത് വാസ്തവമല്ല. ‘അഫ്ഗാനില്‍ നാല് ഇന്ത്യന്‍ കോണ്‍സുലേറ്റുകളാണ് ഉള്ളതെന്നും റിച്ചാര്‍ഡ് ഓള്സണ് വ്യക്തമാക്കി.പാക്കിസ്ഥാന് സ്വന്തം സുരക്ഷയില്‍ ആശങ്കയുണ്ടെന്നും അഫ്ഗാന് താലിബാന്, ഹഖാനി ലഷ്കറി തുടങ്ങിയ താവ്രവാദസംഘടകള് അയല്‍ രാജ്യങ്ങളെ ആക്രമിക്കുന്നതില്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ പാക്കിസ്ഥാനു സാധിക്കുന്നില്ല എങ്കില്‍ പാക്കിസ്ഥാന് സുരക്ഷിതത്വം ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി. താലിബാനുമായുള്ള ബന്ധം സമാദാനചര്ച്ചകള്ക്കായി ഉപയോഗിക്കണമെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.
ഇന്ത്യ-അമേരിക്ക ബന്ധം ശക്തമാകുന്നതിലുള്ള പാക്കിസ്ഥാന് ആശങ്ക വളര്‍ത്തുന്നതാണ് യുഎസ് നിലപാട്.
Discussion about this post