ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ആരാധകര്‍ കാത്തിരിക്കുന്ന അടുത്ത ചിത്രമാണ് കബാലി. ദക്ഷിണേന്ത്യയില്‍ രജനി ചിത്രങ്ങള്‍ക്കായുള്ള ആരാധകരുടെ ആവേശത്തോടെയുള്ള വരവേല്‍പ്പ് രാജ്യത്തും പുറത്തും പല തരത്തില്‍ ആണ് പടരുന്നത്. ഇത് മനസിലാക്കിയ മൊബൈല്‍ കമ്പനികള്‍ ഉപഭോതാക്കളുടെ പ്രിയപ്പെട്ട മെസേജ് ആപ്പുകളില്‍ താരത്തിന്റെ സിനിമാ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇമോജികള്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയിലെ മുപ്പത്തഞ്ചു ശതമാനം മൊബൈല്‍ ഉപഭോക്താക്കളും വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ്. രജനിയുടെ പുതിയ ചിത്രം കബാലി, ബാഷാ എന്നിവയിലെ കഥാപാത്രങ്ങളെയാണ് ഇമോജികളില് കാണുന്നത്.
ഫുട്ബോള്‍ ഐക്കണ്‍ ലിസ്റ്റിനു താഴെ ആയിട്ടാണ് ഇത് കാണാന്‍ സാധിക്കുന്നത്. ആരാധകര്‍ക്ക് ഇടയില്‍ ഇപ്പോള്‍ പുതിയ ഇമോജി തരംഗമായിരിക്കുകയാണ്.
Discussion about this post