ബംഗളൂരു: കര്‍ണാടക നഴിസിങ്ങ് കോളേജില്‍ മലയാളി വിദ്യാര്‍ത്ഥിനി റാഗിങ്ങിനിരയായ കേസില്‍ ഒരാള്‍ക്ക് ജാമ്യം ലഭിച്ചു. മൂന്നാം പ്രതി കൃഷ്ണപ്രിയക്കാണ് ജാമ്യം ലഭിച്ചത്. ഇടുക്കി സ്വദേശിനിയാണ് കൃഷ്ണപ്രിയ. കേസില്‍ ഒന്നും രണ്ടും പ്രതികളായ ആതിരയുടെയും ലക്ഷ്മിയുടെയും കസ്റ്റഡി കാലാവധി നീട്ടി. കല്‍ബുര്‍ഗി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
ഗുല്‍ബര്‍ഗയിലെ അല്ഖമാര് നഴ്സിംഗ് കോളജില്‍ ദളിത് വിദ്യാര്‍ഥിനി എടപ്പാള്‍ സ്വദേശിനി അശ്വതി റാഗിംഗിനു ഇരയായ സംഭവുമായി ബന്ധപ്പെട്ട കേസിലാണ് വിധി. അശ്വതിയെ റാഗ് ചെയ്തതിനു നാലു സീനിയര്‍ വിദ്യാര്ഥിനികള്ക്കെതിരേയാണു കേസ്.
Discussion about this post