മണക്കാട് നിന്ന് കാണാതായ നിമിഷ ഫാത്തിമ ലൗവ് ജിഹാദിന്റെ ഇരയെന്ന് ആരോപണം. കൃസത്യന്‍ മതത്തില്‍ നിന്ന് മുസ്ലിം മതത്തിലേക്ക് മാറിയ ഇസ എന്ന യുവാവ് വിവാഹം കഴിച്ച് അവളെ മതം മാറ്റി തീവ്രവാദസംഘത്തില്‍ ചേര്‍ത്തുവെന്ന് നിമിഷയുടെ അമ്മ ബിന്ദു ആരോപിക്കുന്നു.
യുവാവ് മുജാഹിദ്ദീന്‍ എന്ന നിരോധിത സംഘടനയില്‍ പെട്ട ആളാണെന്ന സംശയം പോലിസിനോടും മജിസ്ട്രേട്ടിനോടും ബോധിപ്പിച്ചിട്ടും പെണ്‍കുട്ടിയെ യുവാവിനോടൊപ്പം വിട്ടയക്കുകയായിരുന്നുവെന്ന് ബിന്ദു പറയുന്നു. എട്ട് മാസം ഗര്‍ഭിണിയായ നിമിഷ ഫാത്തിമയെ കുറിച്ച് നിലവില്‍ യാതൊരു അറിവും ഇല്ലെന്നാണ് ബിന്ദു പോലിസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. പാലക്കാട് സ്വദേശിയായ യുവാവും. സഹോദരനും ഐഎസില്‍ ചേര്‍ന്നുവെന്ന സംശയം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
സംഭവത്തെ കുറിച്ച് അമ്മ ബിന്ദു പറയുന്നത് ഇങ്ങനെ. കാസര്‍ഗോഡ് ദന്തല്‍ കോളേജിലെ ബിഡിഎസ് അവസാന വര്ഷവിദ്യാര്ത്ഥിനിയായ നിമിഷ വെറും നാലുദിവസ മുന്‍പ് പരിചയപ്പെട്ട ഇസ (ടെക്സന്‍) എന്ന പേരുണ്ടായിരുന്ന ആളുമായി പ്രണയത്തിലായി. സുഹൃത്തുക്കളായ കുട്ടികളുടെ പിന്തുണയും ഇവര്‍ക്കുണ്ടായിരുന്നു. സാക്കീര്‍ നായികിന്റെയും മറ്റും വീഡിയൊയും മറ്റും കുട്ടി കാണാറുണ്ടായിരുന്നുവെന്ന് നിമിഷയുടെ സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. നിങ്ങളെന്തു കൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല എന്ന് ചോദിച്ചപ്പോള്‍ , ഞങ്ങള്‍ സുഹൃത്തിനൊപ്പമല്ലെ നില്‍ക്കേണ്ടത് എന്നായിരുന്നു അവരുടെ മറുപടി. പിന്നീട് ഇവര്‍ ഒളിച്ചോടി. മകളെ കാണാനില്ലെന്ന് ബിന്ദു ഡിജിപി സെന്‍കുമാറിന് പരാതി നല്കി. തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയെ മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കി. പര്‍ദ്ദ ധരിച്ചുള്ള മകളെ കണ്ട് ഞെട്ടിപ്പോയെന്ന് അമ്മ പറഞ്ഞു. യുവാവ് കൃസ്ത്യന്‍ മതത്തില്‍ നിന്ന് മാറിയ ആളാണെന്ന് മനസ്സിലായതോടെ ബിന്ദുവും വീട്ടുകാരും ഇയാളെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. മുജാഹിദ്ദീന്‍ എന്ന് നിരോധിത സംഘടനയിലെ അംഗമാണെന്ന വിവരമാണ് ലഭിച്ചത്. ഇത് പോലിസിനെയും, മജിസ്ട്രേട്ടിനെയും അറിയിച്ചു. എന്നാല്‍ പ്രായപൂര്‍ത്തിയായതിനാല്‍ പെണ്‍കുട്ടി പറയുന്ന ആള്‍ക്കൊപ്പം വിടുകയെ നിര്‍വ്വാഹമുള്ളു എന്ന് കോടതി അറിയിച്ചു. പിന്നീട് മകളെ കാണാനില്ലെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്കി. എന്നാല്‍ തന്റെ വാദം കേള്‍ക്കുക പോലും ചെയ്യാതെ പെണ്‍കുട്ടിയെ യുവാവിനൊപ്പം ഹൈക്കോടതി വിട്ടയക്കുകയായിരുന്നു.
പിന്നീട് മൂന്ന് മാസം ഇവരെ കുറിച്ച് വിവരം ഒന്നും ഉണ്ടായിരുന്നില്ല.പിന്നീട് താന്‍ പാലക്കാട് ഉണ്ടെന്നും, ഗര്‍ഭിണിയാണെന്നും നിമിഷ ഫാത്തിമ അറിയിച്ചു. പിന്നീട് നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. മെയ് 18ന് താന്‍ ശ്രീലങ്കയിലേക്ക് ബിസിനസ് ആവശ്യത്തിനായി പോവുകയാണെന്ന് നിമിഷ അറിയിച്ചു. പിന്നീട് സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെട്ടിരുന്നു. ജൂണ്‍ നാല് വരെ ഇത്തരത്തില്‍ ബന്ധമുണ്ടായിരുന്നു. പിന്നീട് അതും ഇല്ലാതായതോടെ ശ്രീലേഖ ഐപിഎസിന് പരാതി നല്കി. എന്നാല്‍ പരാതി ഗൗരവത്തോടെ കണ്ടില്ല എന്നാണ് ബിന്ദുവിന്റെ ആരോപണം. കാത്തിരിക്കാനായിരുന്നു ശ്രീലേഖ പറഞ്ഞത്. ഓഗസ്റ്റില്‍ പെണ്‍കുട്ടിയുടെ പ്രസവം നടക്കേണ്ടതാണ്. നേരത്തെ താന്‍ നല്കിയ പരാതി പരിഗണിച്ചിരുന്നുവെങ്കില്‍ ഇവര്‍ രാജ്യം വിടുന്നത് തടയാമായിരുന്നു എന്നാണ് ബിന്ദു മാധ്യമങ്ങളോട് പറയുന്നത്. പോലിസ് കൃത്യമായി നടപടി എടുത്തിരുന്നുവെങ്കില്‍ തീവ്രവാദ സംഘത്തിന്റെ പിടിയില്‍ പെടില്ലായിരുന്നു എന്നും ബിന്ദു പറയുന്നു
ഇസ്രയുടെ സഹോദരനും മതം മാറി യഹിയ എന്ന പേര് സ്വീകരിച്ചിരുന്നു. ഇയാള്‍ വിവാഹം കഴിച്ചിരിക്കുന്നതും അന്യമതത്തില്‍ പെട്ട പെണ്‍കുട്ടിയെ മതം മാറ്റിയാണെന്നാണ് വിവരം
Discussion about this post