തിരുവനന്തപുരം:ലോട്ടറി കേസില്‍ സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം കെ ദാമോദരന്‍ ഹാജരായതില്‍ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സ്വന്തം നിലയ്ക്ക് കേസില്‍ ഹാജരാകാന്‍ എം കെ ദാമോദരന്‍ അവകാശമുണ്ടെന്ന് കോടിയേരി പറഞ്ഞു.
സര്‍ക്കാര്‍ കക്ഷിയായ കേസുകളില്‍ എം കെ ദാമോദരന്‍ ഹാജരായിട്ടുണ്ടോയെന്ന് പരിശേധിക്കുമെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ലോട്ടറികേസില്‍ ഹാജരായത് വിവാദത്തിലായിരിക്കെയാണ് കോടിയേരിയുടെ ഈ അനുകൂല നിലപാട്.
Discussion about this post