ബെയ്റൂട്ട്: സിറിയയിലെ കുര്‍ദീഷ് നഗരമായ കമിഷ്ലിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ നടത്തിയ ഇരട്ട സ്ഫോടനത്തില്‍ 50 പേര് കൊല്ലപ്പെട്ടു. കുര്‍ദിഷ് സുരക്ഷാ ആസ്ഥാനത്താണ് ഒരു സ്ഫോടനം നടന്നത്. ട്രക്കിലെത്തിയ ചാവേര്‍ സ്ഫോടനം നടത്തുകയായിരുന്നു. തുര്‍ക്കി അതിര്‍ത്തിയിലെ ഹസാകെ പ്രവിശ്യയിലായിരുന്നു രണ്ടാമത്തെ സ്ഫോടനം. മോട്ടോര്‍ ബൈക്കില്‍ സ്ഥാപിച്ചിരുന്ന സ്ഫോടക വസ്തുവാണ് ഇവിടെ പൊട്ടിത്തെറിച്ചത്.
കുര്‍ദ്ദുകളെ ലക്ഷ്യമാക്കി ഐ.എസിന്റെ ഭാഗത്തുനിന്നും വ്യാപകമായ ആക്രമണമാണ് സിറിയയില്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം യു.എസ് പിന്തുണയോടെ കുര്‍ദിഷ് പോരാളികളും സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസും ഹസാകെയില്‍ ആക്രമണം നടത്തിയിരുന്നു.
Discussion about this post