ഡല്‍ഹി: പുതിയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തുന്നതു സംബന്ധിച്ച് കേന്ദ്ര മാനവവിഭവശേഷി വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കര്‍ ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍. ആര്‍എസ്എസിനു പുറമേ മറ്റ് ബിജെപി അനുകൂല സംഘടനകളുമായും മന്ത്രി ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയെന്ന് ഇന്ത്യന്‍ എക്സ്പ്രസ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
സ്മൃതി ഇറാനിയില്നിന്നു മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്തശേഷം ആദ്യമായാണ് ജാവദേക്കര്‍ ആര്‍എസ്എസുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നത്. ഗുജറാത്തി ഭവനില്‍ നടന്ന ചര്‍ച്ച ആറു മണിക്കൂര്‍ നീണ്ടു നിന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.ബിജെപി പ്രസിഡന്റ് അമിത് ഷാ, ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍, ആര്‍എസ്എസ് അഖില ഭാരതീയ സമ്പര്‍ക് പ്രമുഖ് അനിരുദ്ധ ദേശപാണ്ഡെ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ഈ മാസം തുടക്കത്തില്‍ പുറത്തിറക്കിയ വിദ്യാഭ്യാസ നയത്തിന്റെ കരടുരേഖയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനു വേണ്ടിയായിരുന്നു ചര്‍ച്ചകള്‍. ആദ്യം പുറത്തിറക്കിയ കരടില്‍ ആര്‍എസ്എസിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ലെന്ന് നേരത്തെ സംഘടന പരാതി ഉന്നയിച്ചിരുന്നു.
സ്മൃതി ഇറാനിയുടെ ഭരണകാലത്താണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് പുറത്തിറക്കിയത്. ഇന്ത്യന്‍ പൈതൃകത്തെ കുറിച്ച് പുതിയ തലമുറയില്‍ അവബോധമുണ്ടാക്കുന്ന വിദ്യാഭ്യാസരീതി അവലംബിക്കണമെന്നാണാണ് ആര്‍എസ്എസ് നിലപാട്. പശ്ചാത്യമായ രീതികളെ പിന്തുടരുന്ന വിദ്യാഭ്യാസ രീതി യുവതമുറയുടെ സാംസ്കാരിക മൂല്യത്തെ തകര്‍ത്തുവെന്നും, ഇന്ത്യന്‍ മാതൃകകള്‍ ലോകം പിന്തുടരുന്ന കാലഘട്ടത്തില്‍ ുഴയ വിദ്യാഭ്യാസരീതികള് പൊളിച്ച് മാറ്റണമെന്നും ആര്‍എസ്എസ് ആവശ്യപ്പെടുന്നു.
Discussion about this post