ഡല്‍ഹി: അമേരിക്കന്‍ വനിതയെ പീഡിപ്പിച്ച കേസില്‍ ബോളിവുഡ് ചിത്രം പീപ്പ്ലി ലൈവിന്റെ സഹസംവിധായകന് മുഹമ്മദ് ഫാറൂഖി കുറ്റക്കാരനാണെന്ന് ഡല്‍ഹി കോടതി കണ്ടെത്തി. 2015 മാര്‍ച്ച് 28നാണ് ഗവേഷണത്തിനായി ഇന്ത്യയിലെത്തിയ യു.എസ് സ്വദേശിയെ ഫാറൂഖി ഉപദ്രവിച്ചത്. ഓഗസ്റ്റ് രണ്ടിന് കോടതി ശിക്ഷ വിധിക്കും.
ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായ ഇവര്‍ ഗവേഷണവുമായി ബന്ധപ്പെട്ട ചില സഹായങ്ങള്‍ക്കായാണ് വാരണാസിയില്‍ വച്ച് സംവിധായകനെ സമീപ്പിച്ചത്. സംഭവത്തിനു ശേഷം യു.എസിലേക്ക് തിരിച്ചു പോയ ഇവര്‍ പിന്നീട് നയതന്ത്ര ചാനലിലൂടെ ഡല്‍ഹി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യയില്‍ തിരിച്ചെത്തി പൊലീസിനു പരാതി നല്കി. മദ്യപിച്ചെത്തിയ പ്രതി ബലം പ്രയോഗിച്ച് തന്നെ കീഴ്പ്പെടുത്തുകയായിരുന്നു എന്ന് മുപ്പത്തഞ്ചുകാരിയായ ഇവര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
Discussion about this post