റിയോ ഡി ജനീറോ: ഒളിംപിക്സ് പുരുഷ ഫുട്ബോള്‍ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. ലോക ഫുട്ബോളിലെ മുടിചൂടാമന്നന്മാരായ ബ്രസീലും അര്‍ജന്റീനയും ഇന്ന് കളത്തിലിറങ്ങും.
അഞ്ച് തവണ ലോക ചാമ്പ്യന്മാരായിട്ടും ഒരിക്കല്‍ പോലും ഒളിംപിക്സ് ഫുട്ബോളില്‍ ഒരു സ്വര്‍ണം നേടാന്‍ കഴിഞ്ഞിട്ടില്ലെന്ന പേരുദോഷം മാറ്റാനാണ് ആതിഥേയരുടെ തയ്യാറെടുപ്പ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം. ലയണല്‍ മെസിയില്ലാതെ വരുന്ന അര്‍ജന്റീനയുടെ എതിരാളി പോര്‍ച്ചുഗലാണ്.
വനിതാ ഫുട്ബോള്‍ മത്സരങ്ങള്‍ ഇന്നലെ ആരംഭിച്ചിരുന്നു.
Discussion about this post