റിയോ ഡി ജനീറോ: ബ്രസീലിലെ റിയോയില്‍ ഒളിമ്പിക്സ് വേദിക്ക് സമീപം സ്ഫോടനം നടന്നതായി റിപ്പോര്‍ട്ട്. പുരുഷ വിഭാഗം സൈക്കിളിങ് മത്സരം നടക്കുന്ന ട്രാക്കിന്റെ ഫിനിഷിങ് പോയിന്റിന് സമീപമാണ് സ്ഫോടനം നടന്നത്.
എന്നാല്‍ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് അറിയിച്ചു.
സംഭവ സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. സ്ഫോടന കാരണം വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് ബോംബ് പരിശോധനാ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ ഉടമസ്ഥതരില്ലാത്ത ബാഗുകള്‍ കണ്ടെത്തി നശിപ്പിച്ചിരുന്നു.
Discussion about this post