ബാങ്കോക്ക്: തായ്ലന്‍ഡിലുണ്ടായ സ്ഫോടന പരമ്പരയില്‍ നാലുപേര്‍ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു. ദക്ഷിണ തായ്ലന്ഡിലെ ഹുവ ഹിന്നിലും സമീപ നഗരങ്ങളിലുമാണ് 24 മണിക്കൂറിനിടയില്‍ എട്ട് സ്ഫോടനങ്ങള്‍ നടന്നത്.
വിനോദ സഞ്ചാര കേന്ദ്രമായ ഫുകറ്റ്, സുറത് താനി, തരംഗ് എന്നീ നഗരങ്ങളിലാണ് സ്ഫോടനം നടന്നതെന്ന് ജില്ലാ ഭരണാധികാരി സുതിപോങ് ക്ലായ്ഡോണ് വ്യക്തമാക്കി. ഹുവ ഹിന്നില്‍ രണ്ടു പേരും സുത് താനിയിലും തരംഗിലും ഓരോരുത്തരുമാണ് മരണപ്പെട്ടത്.
Discussion about this post