വാഷിംഗ്ടണ്‍ : അമേരിക്കയും ഇറാനും ചേര്‍ന്ന് നടത്തുന്ന ആണവകരാര്‍ ഇസ്രായേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു .വിഷയത്തില്‍ ഒബാമയുമായുള്ള അഭിപ്രായ വ്യത്യാസം പ്രകടപ്പിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം തനിക്കുണ്ടെന്നും നെതന്യാഹു പറഞ്ഞു.ലോകത്ത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യം ഇറാനാണെന്നും നെതന്യാഹു ആരോപിച്ചു. ചര്‍ച്ചകള്‍ വിജയകരമായാല്‍ ഇറാന് ആണവപദ്ധതി യാഥാര്‍ത്ഥ്യമാകും . അത് ഇസ്രായേലിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകും. തന്റെ പ്രസംഗം ഒബാമ ഭരണകൂടത്തിനോടുള്ള അനാദരവല്ലെന്നും അമേരിക്കന്‍ പ്രസിഡന്റിനോടും അദ്ദേഹത്തിന്റെ അധികാരങ്ങളോടും ബഹുമാനം മാത്രമേയുളളൂവെന്നും നെതന്യാഹു പറഞ്ഞു.
യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നതിന് മുമ്പാണ് നെതന്യാഹുവിന്റെ അമേരിക്കന്‍ വിമര്‍ശം. എന്നാല്‍ വൈറ്റ് ഹൗസ് വൃത്തങ്ങളെ മുന്‍കൂട്ടി അറിയിക്കാതെ നെതന്യാഹുവിനെ കോണ്‍ഗ്രസില്‍ അഭിസംബോധന ചെയ്യാനായി ക്ഷണിച്ചത് ഒബാമയെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. ഇസ്രായേല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് ഒബാമ നേരത്തെ അറിയിച്ചിരുന്നു. ഇറാനുമായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ നടത്തുന്ന ചര്‍ച്ചകള്‍ മാര്‍ച്ചില്‍ അവസാനിക്കും. ചര്‍ച്ചകള്‍ വിജയമാണെങ്കില്‍ ഇറാന് ആണവായുധം നിര്‍മിക്കാന്‍ കഴിയും.
Discussion about this post