ഡല്‍ഹി : കഴിഞ്ഞ ദിവസമാണ ബീഫ് നിരോധിച്ചു കൊണ്ടുള്ള 1995 ലെ മഹാരാഷ്ട്ര മൃഗസംരക്ഷണ ബില്ലിന്റെ ഭേദഗതിയില്‍ രാഷ്ട്രപതി ഒപ്പുവെച്ചത്. 1995ലെ മഹാരാഷ്ട്ര മൃഗസംരക്ഷണനിയമത്തില് കാതലായ മാറ്റമാണ് ബിജപി-ശിവസേ സര്‍ക്കാര്‍ വരുത്തിയത്. മാംസവിപണനരംഗത്ത് നിന്നുള്ള ശക്തമായ എതിര്‍പ്പുകള്‍ നിലനില്‍ക്കെ ബില്ലില്‍ രാഷ്ട്രപതി ഒപ്പ് വച്ചത് സര്‍ക്കാരിന് വലിയ നേട്ടമായി. ഗോവധം നേരത്തെതന്നെ മഹാരാഷ്ട്രയില്‍ നിരോധിച്ചിരുന്നു. ഫിറ്റ്നസ് അനുമതി ഉണ്ടെങ്കില്‍ കാളകളെ കൊല്ലാമെന്നതായിരുന്നു നേരത്തെ ഉണ്ടായിരുന്ന നിയമം.
നിയമഭേദഗതിയ്ക്ക് അനുമതി നല്കിയ രാഷ്ട്രപതി പ്രണബ്് മുഖര്‍ജിയോട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് നന്ദി അറിയിച്ചു. ‘നിയമഭേദഗതിയ്ക്ക് അനുമതി നല്കിയ രാഷ്ട്രപതിയ്ക്ക് നന്ദി അറിയിക്കുന്നു. ഗോവധനിരോധനം എന്ന സ്വപ്നം ഇതാ യഥാര്‍ത്ഥ്യമായിരിക്കുന്നു’ ഫട്നാവിസ് ടിവിറ്ററില് കുറിച്ചു.
മാട്ടിറച്ചി കൈവശം വെയ്ക്കുന്നതുള്പ്പടെ നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ തടവും പതിനായിരം രൂപ പിഴയുമായിരിക്കും ശിക്ഷ ലഭിക്കുക. ഗോവധ നിരോധനം മഹാരാഷ്ട്രയില്‍ സാധ്യമായത് ഹിന്ദു സംഘടനകള്‍ സ്വാഗതം ചെയ്തു. രാജ്യമെമ്പാടും ഗോഹത്യ നിരോധിക്കണം എന്ന ആവശ്യം സംഘടനകള്‍ മുന്നോട്ട് വെയ്ക്കുന്നു. മഹാരാഷ്ട്രയില്‍ ഗോമാംസം ഉള്‍പ്പടെയുള്ള മാട്ടിറച്ചി വില്പന നിരോധിച്ചത് മാതൃകയാക്കി പല സംസ്ഥാനങ്ങളും നിയമ ഭേദഗതി നടത്താനുള്ള സാധ്യതയുണ്ട്.
ഗോമാംസ വില്പന നിരോധനം എന്ന യാഥാര്‍ത്ഥ്യം രാജ്യത്ത് ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന് ഹിന്ദു സംഘടന നേതാക്കള്‍ പ്രതികരിച്ചു. ഗോമാതാവിനെ ദൈവത്തെ പോലം പരിപാലിക്കുന്നതാണ് ഭാരത സംസ്ക്കാരമെന്നാണ് ഹിന്ദു സംഘടനകളുടെ നിലപാട്.
നേരത്തെ മാട്ടിടച്ചി കച്ചവടം വഴി ലഭിക്കുന്ന പണം ചിലര്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് വിനിയോഗിക്കുന്നുവെന്ന ബിജെപി നേതാവ് മനേക ഗാന്ധിയുടെ പ്രസംഗം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.
Discussion about this post